രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിക്ക് മടങ്ങും; പുനസംഘടനയില്‍ ഗ്രൂപ്പ് മാനദണ്ഡമാകരുതെന്ന് നിര്‍ദേശം

സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി എംപി ഇന്ന് കോഴിക്കോട് നിന്ന് ഡല്‍ഹിക്ക് മടങ്ങും. rahul gandhi’s kerala visit കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, കോഴിക്കോട്, മലപ്പുറം ഡിസിസി അധ്യക്ഷന്മാര്‍ എന്നിവരുമായി നേരിട്ട് ചര്‍ച്ച നടത്തിയ രാഹുല്‍ ഗാന്ധി വിവാദങ്ങള്‍ അവസാനിപ്പിച്ച് കെപിസിസി പുനസംഘടന പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കി.
വയനാട് ഡിസിസി അധ്യക്ഷനുമായി ഇന്ന് രാവിലെ ഫോണിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ ചര്‍ച്ച. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതൃയോഗവും ഇന്നുണ്ടാകും.
Read Also : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ഭിന്നത തെരുവിലേക്ക്; കപില്‍ സിബലിനെതിരെ പ്രതിഷേധം ശക്തം
കോണ്‍ഗ്രസ് പുനസംഘടനയില്‍ ഗ്രൂപ്പ് മാനദണ്ഡമാകരുതെന്നും ഡിസിസി, ബ്ലോക്ക് പുനസംഘടനയില്‍ കഴിവാകണം മുഖ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറുന്നത് നല്ലതാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പാടില്ലെന്നും നിര്‍ദേശം നല്‍കി.
Story Highlights: rahul gandhi’s kerala visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here