തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത; കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

വെള്ളിയാഴ്ച്ചയ്ക്ക് ശേഷം ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. ഇതിന്റെ സ്വാധീനത്തിൽ നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച ഏഴ് ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി.
ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. വീടിനുപുറത്തിറങ്ങുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മേഘാവൃതമായ അന്തരീക്ഷമുള്ള സമയത്ത് കുട്ടികളെ പുറത്തുവിടരുത്. ഇടിമിന്നൽ സമയത്ത് ടെറസിലോ മരച്ചുവട്ടിലോ നിൽക്കരുത്. ഇടിമിന്നലുള്ള സമയത്ത് യാത്ര പരമാവധി ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Read Also : സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത
അതേസമയം, കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യ ബന്ധനത്തിന് തടസമില്ല.
Story Highlights: tamil nadu kerala heavy rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here