കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥിയെ റാഗിങ്ങിനിരയായി; നാല് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥിയെ റാഗിങ്ങിനിരയായി. മലയാളി വിദ്യാർത്ഥികൾ അടങ്ങിയ സീനിയർ വിദ്യാർത്ഥികളുടെ സംഘമാണ് റാഗ് ചെയ്തത്. കൊല്ലം സ്വദേശിയെ ബിഎസ്‌സി നഴ്‌സിംഗ് ഒന്നാംവർഷ വിദ്യാർത്ഥിയാണ് റാഗിങ്ങിനിരയായത്. റാഗിങ്ങ് തടയാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ചെന്നും പരാതിയുണ്ട്..
സംഭവം കോയമ്പത്തൂർ പി പി ജി നഴ്‌സിംഗ് കോളജ് ഹോസ്റ്റലിലാണ് നടന്നത്. ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയായെത്തിയ കൊല്ലം സ്വദേശിയെ രണ്ടാം വർഷ വിദ്യാർത്ഥികളായ 13 പേരാണ് റാഗ് ചെയ്തത്.
സംഭവത്തിൽ നാല് പേരെ സിങ്കനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. റാസിം, സനൂഫ്, അശ്വിൻ രാജ്, ജിത്തു എസ് സാമുവൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് ഒമ്പത് പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
Story Highlights: Coimbatore students held for indulging in ragging
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here