വാഴക്കാട് ഷാക്കിറ കൊലപാതകം; ഭർത്താവ് ഷമീർ പിടിയിൽ

മലപ്പുറം വാഴക്കാട് ഷാക്കിറ കൊലപാതക കേസിൽ ഭർത്താവ് ഷമീർ പിടിയിൽ. ഭാര്യയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിയെ മാവൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
എട്ടും ആറും വയസുള്ള കുട്ടികളുടെ മുന്നിൽ വെച്ചാണ് ഭാര്യ ഷാക്കിറയെ ഷമീർ കൊന്നത്. മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ഷാക്കിറയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നതെന്ന് സാക്ഷികളായ കുട്ടികൾ പറയുന്നു. ഭാര്യയെ കൊന്ന വിവരം ഷമീർ തന്നെ അയൽക്കാരെ വിളിച്ചറിയിക്കുകയും കുട്ടികളുടെ സ്‌കൂൾ വാട്‌സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമായി അയക്കുകയും ചെയ്തിരുന്നു.
Read Also : മലപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിനായുള്ള തെരച്ചിൽ തുടരുന്നു
ഷാക്കിറയും ഷമീറും തമ്മിൽ കുടുംബ പ്രശ്‌നം പതിവായിരുന്നുവെന്നാണ് സൂചന. ഇതിനിടെ ദമ്പതികൾ തമ്മിൽ തർക്കങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.
Story Highlights: malappuram murder: Defendant arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here