Advertisement

ദേവസ്വം ബോർഡിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; സഹായം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് അയച്ചു

October 2, 2021
1 minute Read

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. 110 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് അയച്ച് ദേവസ്വം ബോർഡ്. കത്ത് സർക്കാർ പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാന്റിൽ നിന്ന് 100 കോടിയും, 10 കോടി ആന്വൽറ്റിയും നൽകണമെന്നാണ് ആവശ്യം.

ശബരിമല ഈ മാസം തുറക്കാനിരിക്കെ മുന്നൊരുക്കങ്ങൾക്ക് പണമില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. നവംബർ 11 ന് ശബരിമല നട തുറക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസം നീണ്ടു നിൽക്കുന്ന മുന്നൊരുക്കങ്ങളാണ് നടത്തേണ്ടത്. പക്ഷെ ദേവസ്വം ബോർഡിൽ പണമില്ലാത്തതിനാൽ മുന്നൊരുക്കങ്ങൾ നടത്തുന്നതിന് സാധിക്കുന്നില്ല.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കൂടാതെ 2021 ഫെബ്രുവരി മുതൽ വിരമിച്ചവർക്ക് അനൂകുല്യങ്ങൾ നൽകിയിട്ടില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ജീവനക്കാർക്ക് അടുത്ത മാസങ്ങളിൽ ശമ്പളം നൽകാൻ പണമില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

Story Highlights: devaswom board-on-big-finiancial-crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top