സ്ത്രീകളുടെ സ്‌കൂട്ടറുകൾ മാത്രം മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ

സ്ത്രീകളുടെ സ്‌കൂട്ടറുകൾ മാത്രം മോഷ്ടിക്കുന്ന കള്ളൻ പിടിയിലായി. കോഴിക്കോട് ചേവായൂരിലാണ് സംഭവം. കുരുവട്ടൂർ പുല്ലാളൂർ സ്വദേശി ഷനീദ് അറഫാത്തിനെ ഇന്നലെ രാത്രിയാണ് പിടികൂടിയത്. അമ്പതിലധികം സ്‌കൂട്ടറുകൾ ഇയാൾ മോഷ്ടിച്ചതായി പൊലീസ് പറയുന്നു.
ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ പിന്തുടർന്ന് അവരുടെ സ്‌കൂട്ടറുകൾ മോഷ്ടിക്കുകയാണ് ഷനീദിന്റെ രീതി. മോഷണത്തിൽ ഷനീദ് തുടരുന്ന പ്രത്യേകതയാണ് പൊലീസിന് തുമ്പായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 11 സ്ത്രീകളുടെ സ്‌കൂട്ടറുകൾ സമാനമായ രീതിയിൽ മോഷണം പോയി. പതിനൊന്ന് മോഷണത്തിലും സ്ത്രീകളുടെ പിന്നാലെ ഒരു ബൈക്ക് ഫോളോ ചെയ്യുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി ഏകദേശം അൻപതോളം സ്‌കൂട്ടറുകൾ മോഷ്ടിച്ചതായി ഷനീദ് സമ്മതിച്ചിട്ടുണ്ട്. ഇതിൽ 11 എണ്ണം പൊലീസ് പിടിച്ചെടുത്തു. മോഷ്ടിച്ച സ്‌കൂട്ടറുകൾ പണയംവയ്ക്കുകയാണ് ഷനീദിന്റെ രീതി. ചീട്ടുകളിക്കായി പണം കണ്ടെത്താനാണ് മോഷണം നടത്തുന്നതെന്നാണ് പ്രതിയുടെ മൊഴി.
Story Highlights: man arrested for theft scooter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here