Advertisement

തകർപ്പൻ ബൗളിംഗുമായി ഡൽഹി; മുംബൈക്ക് ബാറ്റിംഗ് തകർച്ച

October 2, 2021
Google News 2 minutes Read
mumbai indians delhi capitals

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 130 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തു. 33 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഡൽഹി നിരയിൽ അവേഷ് ഖാനും അക്സർ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 4 ഓവറിൽ വെറും 15 റൺസ് വഴങ്ങിയാണ് അവേഷ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. (mumbai indians delhi capitals)

സ്കോർ ബോർഡിൽ 8 റൺസ് മാത്രം ഉള്ളപ്പോൾ തന്നെ മുംബൈക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മയെ നഷ്ടമായി. 7 റൺസെടുത്ത രോഹിതിനെ അവേഷ് ഖാൻ്റെ പന്തിൽ കഗീസോ റബാഡ പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ക്വിൻ്റൺ ഡികോക്കും സൂര്യകുമാർ യാദവും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടുനയിക്കാൻ ശ്രമിച്ചു. എന്നാൽ, ഡികോക്കിനെ (18) നോർക്കിയയുടെ കൈകളിലെത്തിച്ച അക്സർ പട്ടേൽ 29 റൺസ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകർത്തു.

Read Also : ഐപിഎൽ 2021: ഇന്ന് രണ്ട് മത്സരങ്ങൾ; മുംബൈ -ഡൽഹി, രാജസ്ഥാൻ-ചെന്നൈ പോരാട്ടം

മൂന്നാം വിക്കറ്റിൽ സൂര്യകുമാറും സൗരഭ് തിവാരിയും ചേർന്ന് കൂട്ടിച്ചേർത്ത 31 റൺസാണ് മുംബൈ ഇന്ത്യൻസിനെ താങ്ങിനിർത്തിയത്. രണ്ടാം പാദത്തിൽ ആദ്യമായി ഫോമിലേക്കുയർന്ന സൂര്യ ചില മികച്ച ഷോട്ടുകളിലൂടെ മുംബൈക്ക് പ്രതീഷ നൽകി. എന്നാൽ, 33 റൺസിൽ നിൽക്കെ സൂര്യ അക്സറിൻ്റെ പന്തിൽ റബാഡയുടെ കൈകളിൽ അവസാനിച്ചതോടെ മുംബൈ വീണും പരുങ്ങലിലായി. തിവാരിയെ (15) അക്സറിൻ്റെ പന്തിൽ ഋഷഭ് പന്ത് കൈകളിലൊതുക്കി. കീറോൻ പൊള്ളാർഡ് (6) ആൻറിച് നോർക്കിയയുടെ പന്തിൽ പ്ലെയ്ഡ് ഓൺ ആയി.

അവസാന ഓവറുകളിൽ ചില ബൗണ്ടറി ഷോട്ടുകളിലൂടെ മുംബൈയെ കൈപിടിച്ചുയർത്തിയ ഹർദ്ദിക് പാണ്ഡ്യ 19 ആം ഓവറിൽ പുറത്തായത് മുംബൈയ്ക്ക് കനത്ത തിരിച്ചടിയായി. 17 റൺസെടുത്താണ് ഹർദ്ദിക് മടങ്ങിയത്. കോൾട്ടർനൈലും (1) അതേ ഓവറിൽ പുറത്തായി. ജയന്ത് യാദവ് (11) അശ്വിൻ എറിഞ്ഞ അവസാന ഓവറിൽ സ്റ്റീവ് സ്മിത്തിൻ്റെ കൈകളിൽ അവസാനിച്ചു. കൃണാൽ പാണ്ഡ്യ (13) പുറത്താവാതെ നിന്നു.

Story Highlights: mumbai indians innings delhi capitals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here