ഐപിഎൽ 2021: ഇന്ന് രണ്ട് മത്സരങ്ങൾ; മുംബൈ -ഡൽഹി, രാജസ്ഥാൻ-ചെന്നൈ പോരാട്ടം

ഐപിഎൽ 2021: ഇന്ന് രണ്ട് മത്സരങ്ങൾ; മുംബൈ -ഡൽഹി, രാജസ്ഥാൻ-ചെന്നൈ പോരാട്ടം. ഇന്ന് വൈകീട്ട് 3.30ന് ഷാർജയിൽ പ്ലേ ഓഫ് ഉറപ്പിക്കാനൊരുങ്ങുന്ന ഡൽഹി ക്യാപിറ്റൽസ് ആണ് മുംബൈയുടെ എതിരാളികൾ. ഇന്നത്തെ മത്സരം മുംബൈക്ക് പ്ലേ ഓഫിലേക്കുളള വഴി എളുപ്പമാക്കാൻ ജയം അനിവാര്യമാണ്. പരസ്പരമുള്ള 29 മത്സരങ്ങളിൽ 16 തവണ മുംബൈ ജയിച്ചപ്പോൾ 13 തവണ ജയം ഡൽഹിക്കൊപ്പം നിന്നു.
Read Also : ചിരിക്കാൻ മറക്കരുതേ; ഇന്ന് ലോക ചിരിദിനം….
എന്നാൽ മറ്റൊരു മത്സരത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈ സൂപ്പർ കിംഗ്‌സാണ് രാജസ്ഥാന്റെ എതിരാളികൾ. രാത്രി 7.30ന് അബുദാബിയിലാണ് മത്സരം നടക്കുക. തുടർ തോൽവികളിൽ വലയുകയാണ് രാജസ്ഥാൻ. ടൂർണമെന്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയായ ഫാഫ് ഡു പ്ലെസിസ്- റിതുരാജ് ഗെയ്കവാദ് നൽകുന്ന തുടക്കമാണ് ചെന്നൈയുടെ കരുത്ത്.
എന്നാൽ മുംബൈ നിരയിൽ സൗരഭ് തിവാരിക്ക് പകരം ഡൽഹിക്കെതിരെ മികച്ച റെക്കോർഡുള്ള ജയന്ത് യാദവിനെ കൊണ്ടുവന്നേക്കാം. ഡെത്ത് ഓവറിലെ മെല്ലെപ്പോക്കാണ് മുംബൈ നേരിടുന്ന പ്രധാനപ്രശ്‌നം. കഴിഞ്ഞ രണ്ട് സീസണുകളിൽ പരസ്പരം ഏറ്റമുട്ടിയ അഞ്ചിൽ നാലിലും ജയിച്ചത് മുംബൈ.
Story Highlights: ipl2021-live-updates-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here