ചിരിക്കാൻ മറക്കരുതേ; ഇന്ന് ലോക ചിരിദിനം….

തിരക്ക് പിടിച്ചുള്ള ഓട്ടത്തിനിടയിലാണ് നമ്മളെല്ലാവരും. ഈ വേവലാതികൾക്കും കണക്കുകൂട്ടലിനുമിടയിൽ ചിരിക്കാൻ മറന്നു പോകാറുണ്ടോ നമ്മൾ? ചിരിക്കാൻ മറന്നാൽ ജീവിക്കാൻ മറന്നു എന്നാണ് പഴമൊഴി. എന്തിനാണ് ഇതിനെ കുറിച്ച് പറയുന്നതെന്നല്ലേ… കാരണമുണ്ട്. ഇന്ന് ലോകചിരിദിനമാണ്. എല്ലാ വർഷവും ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ചയാണ് ചിരി ദിനമായി ആഘോഷിക്കാറുള്ളത്. ഒരു ചിരിയിൽ പലതിനെയും മാറ്റിമറിക്കാനുള്ള കഴിവുണ്ട്. സ്വയം സന്തോഷം നൽകുവാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ഒരു ചിരിയിലൂടെ സാധിക്കും. ഈ ആശയം തന്നെയാണ് ചിരിദിനം എന്ന ദിവസത്തിന്റെ പിറവിയ്ക്കും കാരണം.
1999 ലാണ് ആദ്യമായി ലോക ചിരിദിനം ആഘോഷിക്കുന്നത്. 1963 ൽ ഗ്രാഫിക് ആർട്ടിസ്റ്റും മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിലെ ഹാർവി ബോൾ എന്ന കാലാകാരനാണ് ആദ്യമായി പുഞ്ചിരിക്കുന്ന മുഖത്തിന്റെ ചിഹ്നം സൃഷ്ടിച്ചത്. ഇതാണ് ലോക ചിരിദിനം എന്ന ആഘോഷത്തിലേക്ക് നയിച്ചത്. പെട്ടെന്നായിരുന്നു ഈ സ്മൈലിയ്ക്ക് ജനപ്രീതി ലഭിച്ചത്. ഏതൊരു കലാകാരന്റെയും സ്വപ്നമാണ് അവരുടെ കലാസൃഷ്ടി ബഹുമാനിക്കപ്പെടണം ആളുകൾ ഇഷ്ടപ്പെടണം എന്നുള്ളത്. അങ്ങനെയൊരു സൃഷ്ടി തന്നെയാണിത്. ലോകത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ചിഹ്നങ്ങളിൽ ഒന്നായാണ് ഈ ചിഹ്നം അറിയപ്പെടുന്നത്. 2001 ഹാർവി വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഓർമയ്ക്കായി എല്ലാവർഷവും ഈ ദിനം ആചരിക്കാറുണ്ട്
Read Also : കെട്ടുകഥകൾ നിറഞ്ഞ “മടങ്ങി വരവില്ലാത്ത തടാകത്തി”ന്റെ വിശേഷങ്ങൾ…
ചിരിയുടെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുക എന്നാണ് ചിരിദിനത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള ആളുകൾ പുഞ്ചിരിയുടെ പ്രാധാന്യം തിരിച്ചറിയാനും കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഈ ദിവസം വിനിയോഗിക്കണമെന്നും ഹാർവി ആഗ്രഹിച്ചു. നിങ്ങളുടെ പുഞ്ചിരി മറ്റുള്ളവരിലേക്ക് പകരുന്നതിനേക്കാൾ നല്ലൊരു കർമമില്ല. മനുഷ്യ വികാരങ്ങളെ മാറ്റിമറിക്കാൻ തക്ക ശക്തി ചിരിക്കുണ്ട്. പക്ഷെ തിരക്കിനിടയിൽ ആരും ഇത് ഓർക്കാറില്ല എന്നുമാത്രം. ഒരു ദിവസം ചിരിയോടെ തുടങ്ങിയാൽ ആ ദിവസം മുഴുവൻ അതിന്റെ പ്രതിഫലനം കാണാൻ സാധിക്കും. മനസറിഞ്ഞ് ചിരിക്കാൻ ഒട്ടും മടിക്കണ്ട…ശുഭാപ്തി വിശ്വാസമുള്ള മുഖമാണ് കൂടുതൽ കാലം ജീവിക്കാനുള്ള താക്കോൽ…
Story Highlights: World Happy Smile Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here