Advertisement

നമുക്കൊപ്പം അവരെയും ചേർത്ത് നിർത്താം; ഇന്ന് ലോക മൃഗദിനം…

October 4, 2021
Google News 1 minute Read

ഇന്ന് ലോകമൃഗ ദിനം. നമ്മൾ മനുഷ്യർക്കുള്ളതുപോലെ തന്നെ മൃഗങ്ങൾക്കും അവകാശങ്ങളുണ്ട്. അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്താനും അവരെ സ്നേഹിക്കാനും ജീവിത നിലവാരം ഉയർത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് ലോക മൃഗദിനം ആഘോഷിക്കുന്നത്. ഈ ദിവസത്തിന്റെ പ്രത്യേകതയും ഇതിന് പിന്നിലെ ചരിത്രവും പരിശോധിക്കാം….

ലോക മൃഗദിനത്തിന്റെ ചരിത്രം….

മൃഗങ്ങളുടെ രക്ഷാധികാരിയും പാലകനുമായി അറിയപ്പെടുന്ന ഫ്രാൻസിസ് ഓഫ് അസീസിയുടെ തിരുനാൾ ദിനമാണ് ഇന്ന്. ആദ്യമായി 1925 മുതലാണ് ഇങ്ങനെയൊരു ദിവസം ആചരിച്ചു തുടങ്ങിയത്. സാഹിത്യകാരനും മൃഗസ്നേഹിയുമായ ഹെൻറിച്ച് സിമ്മെർമാനാണ് ജെർമനിയിലെ ബെർലിനിൽവെച്ച് ഈ ദിവസത്തിന് നേതൃത്വം നൽകിയത്. ഒക്ടോബർ 4 നാണ് നടത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും അന്നിത് മാർച്ച് 24 നാണ് നടത്തിയത്. അയ്യായിരത്തോളം പേരാണ് അന്ന് ആ ആഘോഷത്തിൽ പങ്കെടുത്തത്.

പിന്നീട് 1931 ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ വെച്ചു നടന്ന ലോക സംരക്ഷണ സംഘടന കോൺഫറൻസിൽ ഒക്ടോബർ 4 ലോക മൃഗ ദിനം അംഗീകരിക്കുകയും ചെയ്തു. 2002 -ൽ അനിമൽ പ്രൊട്ടക്ഷൻ അസോസിയേഷനുകൾ ഈ ദിനം ആഘോഷിക്കുകയും അതിന്റെ പരിപാടികളിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു.

നാട്ടിലേയും കാട്ടിലേയും മൃഗങ്ങളുടെ ദുരിതങ്ങൾ പരിഹരിക്കാനും അവരുടെ സംരക്ഷണത്തിനും വേണ്ടിയാണ് ഇങ്ങനെയൊരു ദിവസം ആചരിക്കുന്നത്. മൃഗങ്ങളുടെ ക്ഷേമത്തിനും ഭൂമിയിലെ അവരുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഈ ദിവസത്തിലൂടെ ലക്ഷ്യമിടുന്നത്. മനുഷ്യരുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് മുന്നിൽ മൃഗങ്ങൾക്കുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കാറില്ല എന്നുള്ളതാണ് സത്യം.

ഈ ദിവസം നമ്മളെ ഓർമ്മിപ്പിക്കുന്നത് അതുകൂടെയാണ്. സ്നേഹവും പരിചരണവും സംരക്ഷണവുമെല്ലാം അവർക്കും അവകാശപ്പെട്ടതാണ്. നമുക്കൊപ്പം അവരെയും ചേർത്ത് നിർത്താം. അതുകൊണ്ട് തന്നെ ഈ ദിവസം മൃഗസ്നേഹഹികളുടെ ദിവസം എന്നും അറിയപ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here