‘ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നു’: പി. കെ കൃഷ്ണദാസ്

ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നുവെന്ന് ബിജെപി നേതാവ് പി. കെ കൃഷ്ണദാസ്. ഗാന്ധിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റുവെന്നും പി. കെ കൃഷ്ണദാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഹിന്ദുവാണെന്ന് ഗാന്ധിജി അഭിമാനിച്ചിരുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു. ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു. ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കർമ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ദാർശനിക തലത്തിൽ ഗാന്ധി സ്വയംസേവകനായിരുന്നുവെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആദർശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി. ഹിന്ദുവാണെന്ന് അഭിമാനിച്ചിരു ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കർമ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ദാർശനിക തലത്തിൽ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നു.ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റു, നെഹ്‌റു കുഴിച്ചുമൂടിയ ഗാന്ധിയൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാൻ നരേന്ദ്രമോദി..
Story Highlights: p k krishnadas fb post gandhi