Advertisement

നിതിന വധക്കേസ് പ്രതി അഭിഷേക് റിമാന്‍ഡില്‍

October 2, 2021
Google News 1 minute Read
palai murder case

പാലായില്‍ ബിരുദ വിദ്യാര്‍ത്ഥിനി നിതിനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഭിഷേകിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അഭിഷേകിനെ ഹാജരാക്കിയത്.

നിതിന മോളുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിതിനയെ കൊലപ്പെടുത്തുമെന്ന് പ്രതി അഭിഷേക് സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. കൊലപ്പെടുത്തുന്ന കാര്യത്തില്‍ പ്രതി പരിശീലനം നേടിയിരുന്നതായാണ് പൊലീസിന്റെ സംശയം. ഒറ്റക്കുത്തില്‍ തന്നെ നിതിനയുടെ വോക്കല്‍ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യനായ പ്രതിക്ക് എളുപ്പത്തില്‍ കൃത്യം ചെയ്യാനായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read Also : നിതിനയുടെ കൊലപാതകം ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; കൊലപ്പെടുത്താന്‍ പ്രതി പരിശീലനം നേടിയതായി സംശയമെന്ന് പൊലീസ്

ഇന്നുച്ചയോടെയായിരുന്നു നിതിന മോളുടെ മൃതദേഹം സംസ്‌കരിച്ചത്. തുറവേലിക്കുന്നിലെ ബന്ധുവീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. തലയോലപ്പറമ്പിലെ വീട്ടില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് മൃതദേഹം ബന്ധുവീട്ടിലെത്തിച്ചത്.

Story Highlights: palai murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here