മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

പൊലീസിനെതിരെ പലതരം പരാതികൾ ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. വൈകിട്ട് മൂന്നരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുക. സ്റ്റേഷൻ ഹൗസ് ഓഫിസർമാർ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിനോടൊപ്പമുള്ള സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പുറത്തു വന്നതോടെ പൊലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതടക്കമുള്ള വിവാദ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. അടിക്കടിയുണ്ടാകുന്ന പൊലീസ് വീഴ്ചയിൽ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തുമോ എന്നതാണ് നിർണായകം.
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോൻസൺ മാവുങ്കൽ അറസ്റ്റിലായതിന് പിന്നാലെയാണ് പൊലീസ് ബന്ധം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നത്. മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഡിഐജി സുരേന്ദ്രൻ, ഐ.ജി ലക്ഷ്മൺ ഉൾപ്പെടെയുള്ളവർ മോൻസണിന്റെ വീട്ടിൽ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മോൻസണിനെതിരായ കേസ് അട്ടിമറിക്കാൻ ഐ.ജി ലക്ഷ്മൺ ഇടപെട്ടതായിട്ടുള്ള ആരോപണവും ഇതിനിടെ ഉയർന്നിരുന്നു.
Story Highlights: cm police officers meet today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here