യുഎഇയെ തകർത്ത് ഇന്ത്യൻ വനിതകൾ

യുഎഇക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യൻ വനിതകൾ. ഇന്നലെ യുഎഇ ഫുട്ബോൾ അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യൻ വനിതകൾ ആതിഥേയരെ കീഴടക്കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ വനിതാ ടീം ഒരു ഫുട്ബോൾ മത്സരം കളിക്കുന്നത്. (india wome football uae)
മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഇന്ത്യ 20ആം മിനിട്ടിൽ മനീഷ പന്നയിലൂടെ ലീഡെടുത്തു. ഏഴ് മിനിട്ടുകൾക്ക് ശേഷം പ്രിയ സാക്സയിലൂടെ ഇന്ത്യ ലീഡ് ഉയർത്തി. 41ആം മിനിട്ടിൽ സ്വീറ്റ് ദേവി നേടിയ ഗോളിലൂടെ ഇന്ത്യ ആദ്യ പകുതിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിൽ നിന്നു. 75ആം മിനിട്ടിൽ അഞ്ജു തമാങ്ങിലൂടെയാണ് ഇന്ത്യ ഗോൾ വേട്ട പൂർത്തിയാക്കിയത്.
വരും ദിവസങ്ങളിൽ ടൂണീഷ്യ, ബെഹറൈൻ, ചൈനീസ് തായ്പെയ് എന്നീ ടീമുകളെ കൂടി ഇന്ത്യ നേരിടും. അടുത്ത വർഷത്തെ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പായാണ് ഈ മത്സരങ്ങൾ.
Story Highlights: india wome football beat uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here