Advertisement

ഐപിഎൽ: ബാംഗ്ലൂരിനു ബാറ്റിംഗ്; മൂന്ന് മാറ്റങ്ങളുമായി പഞ്ചാബ്

October 3, 2021
Google News 2 minutes Read
ipl rcb pbks toss

ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു ബാറ്റിംഗ്. ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആർസിബി മാറ്റങ്ങളില്ലാതെ ഇറങ്ങുമ്പോൾ മൂന്ന് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങുക. 14 പോയിൻ്റുമായി പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ആർസിബി പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇറങ്ങുന്നത്. നാലാം സ്ഥാനത്തിനായി കളിക്കുന്ന നാല് ടീമുകളിൽ ഒന്നാണ് പഞ്ചാബ്. അതുകൊണ്ട് തന്നെ ഈ കളിയിൽ രണ്ട് പേർക്കും വിജയം അനിവാര്യമാണ്. (ipl rcb pbks toss)

പരുക്കേറ്റ ഫേബിയൻ അലനു പകരം ഹർപ്രീത് ബ്രാർ പഞ്ചാബ് കിംഗ്സ് ടീമിലെത്തി. ദീപക് ഹൂഡയെ പുറത്തിരുത്തി സർഫറാസ് ഖാനും നതാൻ എല്ലിസിനു പകരം മോയിസസ് ഹെൻറിക്കസും ഇന്ന് പഞ്ചാബിൽ കളിക്കും. മോശം ഫോമിലുള്ള മധ്യനിരയെ മെച്ചപ്പെടുത്താനായാണ് സർഫറാസും ഹെൻറിക്കസും ടീമിലെത്തിയത്. ഹൂഡ തീരെ ഫോമിലായിരുന്നില്ല. രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി എന്നിവർ അടങ്ങിയ ബൗളിംഗ് നിര തകർപ്പൻ ഫോമിലാണ്.

Read Also : അടിക്ക് തിരിച്ചടി; ചെന്നൈക്കെതിരെ രാജസ്ഥാന് തകർപ്പൻ ജയം

ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസ് തകർപ്പൻ ജയം കുറിച്ചു. 7 വിക്കറ്റിനായിരുന്നു രാജസ്ഥാൻ്റെ വിജയം. 190 റൺസിൻ്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാൻ 17.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം ഭേദിക്കുകയായിരുന്നു. 64 റൺസ് നേടി പുറത്താവാതെ നിന്ന ശിവം ദുബെയാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. യശസ്വി ജയ്സ്വാൾ 50 റൺസ് നേടി. ചെന്നൈക്കായി ശർദ്ദുൽ താക്കൂർ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 189 റൺസാണ് നേടിയത്. പുറത്താവാതെ 101 റൺസ് നേടിയ ഋതുരാജ് ഗെയ്‌ക്‌വാദ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഇതോടെ സീസണിൽ 500 റൺസ് കടന്ന ഋതുരാജ് ഓറഞ്ച് ക്യാപ്പ് പട്ടികയിലും ഒന്നാം സ്ഥാനത്ത് എത്തി. രവീന്ദ്ര ജഡേജ 15 പന്തുകളിൽ 32 റൺസെടുത്ത് പുറത്താവാതെ നിന്നു. രാജസ്ഥാനു വേണ്ടി രാഹുൽ തെവാട്ടിയ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Story Highlights: ipl rcb pbks toss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here