ആഡംബര കപ്പലിൽ ലഹരി പാർട്ടി; ഷാറുഖ് ഖാന്റെ മകൻ ഉൾപ്പെടെ 8 പേർ പിടിയിൽ

മുംബൈ തീരത്തെ ആഡംബര കപ്പലിൽ ലഹരി പാർട്ടി. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ നടത്തിയ മിന്നൽ റെയ്ഡിൽ ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 8 പേർ പിടിയിലായി. റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഐ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടികൂടി. ( SRK son drug case )
Read Also : ‘ഞാൻ മുസ്ലിമാണ്, എന്റെ ഭാര്യ ഹിന്ദുവും മക്കൾ ഹിന്ദുസ്ഥാനിയും’: വൈറലായി ഷാറുഖ് ഖാന്റെ പ്രസംഗം
#WATCH | Narcotics Control Bureau (NCB) detained at least 10 persons during a raid conducted at a party being held on a cruise in Mumbai yesterday
— ANI (@ANI) October 2, 2021
(Visuals from outside NCB office) pic.twitter.com/yxe2zWfFmI
ഇന്നലെ അർധരാത്രിയാണ് റെയ്ഡ് നടന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലിൽ ലഹരിപാർട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ വേഷത്തിലാണ് എൻസിബി സംഘം കപ്പലിലെത്തിയത്. കപ്പൽ പുറംകടലിലെത്തി നിർത്തിയിട്ടപ്പോഴാണ് റെയ്ഡ് ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എട്ട് പേരും, സംഘാടകരും പിടിയിലായത്.
ഒട്‌കോബർ രണ്ടിന് പുറപ്പെടുന്ന കപ്പൽ ഒക്ടോബർ നാലിനാണ് മുംബൈയിൽ തിരിച്ചെത്താൻ പദ്ധതിയിട്ടിരുന്നത്. അറുപതിനായിരം മുതൽ ആറ് ലക്ഷം രൂപ വരെ പ്രവേശന ഫീസ് നൽകിയാണ് കപ്പലിലെ യാത്ര. 800 മുതൽ 1000 പേർ വരെ റെയ്ഡ് സമയത്ത് കപ്പലിൽ ഉണ്ടായിരുന്നു. ആര്യൻ ഖാൻ അടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
ഷാറുഖ് ഖാന്റെ മകൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണെന്ന തരത്തിൽ വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ശ്രീദേവിയുടെ മകൾ ഖുഷഇ കപൂറുമൊത്തമാണ് ആദ്യ ചിത്രം എന്ന തരത്തിലായിരുന്ന പ്രചാരണം. എന്നാൽ പിന്നീട് ഇതേ കുറിച്ച് വാർത്തകൾ ഒന്നും പുറത്ത് വന്നില്ല.
Story Highlights: SRK son drug case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here