Advertisement

ഡോക്ടർമാരെ കളക്ടറേറ്റിൽ ബന്ദിയാക്കിയെന്ന് ആരോപണം

October 4, 2021
1 minute Read

കൊവിഡ് ജാ​ഗ്രത പോർട്ടലിൻ്റെ അവലോകന യോഗം എന്ന പേരിൽ തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഡോക്ടേഴ്സിനെ കളക്ടറേറ്റിൽ വിളിച്ചു വരുത്തി ബന്ദിയാക്കിയെന്ന് ആരോപണം. ഒരു കൊവിഡ് പൊസിറ്റീവിന് ഓഫീസർമാർ 10  കോൺക്ടാക്റ്റ്സ് അപ്പ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്  ബന്ദിയാക്കിയെന്നാണ് പരാതി.

തൻ്റെ അനുവാദമില്ലാതെ മീറ്റിംഗിനെത്തിയ ഉദ്യോഗസ്ഥർ പോകരുതെന്ന ഡിസ്ട്രിക് ഡെവലപ്മെന്റ് കമ്മീഷണർ ഡോ. വിനയ് ​ഗോയലിൻ്റെ വാട്ട്സാപ്പ് സന്ദേശം 24 ന് ലഭിച്ചു. ആശാസ്ത്രീയമായ ഡാറ്റാ എൻട്രി നടത്താൻ വിനയ് ഗോയൽ ഭീഷണിപ്പെടുത്തിയെന്നും മെഡിക്കൽ ഓഫിസർമാർ ആരോപിച്ചു. 

ജില്ലയിലെ വിവിധ ആശുപത്രികളിലെ സൂപ്രണ്ടുമാരും, ഡെപ്യൂട്ടി സൂപ്രണ്ട്മാരും, സർജന്മാരുമാണ് കളക്ടറേറ്റിലെ യോഗത്തിനെത്തി കുടുങ്ങിയത്. വിനയ് ഗോയലിൻ്റെ നടപടി പ്രതിഷേധാർഹമെന്നും വിഷയത്തെ ഗൗരവമായി കാണുന്നുവെന്നും കെ ജി എം ഒ എ. 

വിനയ് ​ഗോയലിനെ കൊവിഡ് ജാഗ്രതയുടെ ഉത്തരവാദിത്തത്തിൽ നിന്നും മാറ്റണമെന്ന് കെ ജി എം ഒ എ ആവശ്യപ്പെട്ടു.വനിതാ ഡോക്ടേഴ്സിന് ഉൾപ്പെടെ നേരിട്ട മാനസിക പീഡനത്തിൽ അമർഷം രേഖപ്പെടുത്തിയ സംഘടന മേലിൽ ഇത്തരം പ്രവണതകൾ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top