പാവപ്പെട്ട വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ്, നീറ്റ് പരീക്ഷയ്ക്കതിരെ ഒരുമിച്ച് നിൽക്കണം; പന്ത്രണ്ട് മുഖ്യമന്ത്രിമാർക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ കത്ത്

നീറ്റ് പരീക്ഷയ്ക്കതിരെ ഒരുമിച്ച് നിൽക്കണമെന്നാവശ്യപ്പെട്ട് പന്ത്രണ്ട് മുഖ്യമന്ത്രിമാർക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നീറ്റ് പരീക്ഷയെ തുടർന്നുണ്ടാകുന്ന സമ്മർദങ്ങൾ അതിജീവിക്കാൻ കഴിയാതെ, തമിഴ്‌നാട്ടിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിലാണ് സ്റ്റാലിൻറെ നടപടി.
നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിൻറെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു.
സെറിബ്രൽ പാഴ്സി ബാധിച്ച യുവാവിനോട് ആശ്രയ കേന്ദ്രത്തിൻ്റെ ക്രൂരത; പരാതിയുമായി സഹോദരൻ
കേരളം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഡൽഹി, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, പശ്ചിമ ബംഗാൾ, ഗോവ മുഖ്യമന്ത്രിമാർക്കാണ് കത്തെഴുതിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാരുകളുടെ പ്രാമുഖ്യം പുനഃസ്ഥാപിക്കാൻ ഒരുമിക്കണമെന്നാണ് സംസ്ഥാനങ്ങൾക്കയച്ച കത്തിൽ സ്റ്റാലിൻ ചൂണ്ടിക്കാട്ടുന്നത്.
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പരിശീലന ക്ലാസുകൾക്കുള്ള ഭാരിച്ച ചിലവും നീറ്റ് പരീക്ഷയുടെ സിലബസിലെ വ്യത്യാസവുമെല്ലാം വലിയ പ്രതിസന്ധിയാണെന്നാണ് ജസ്റ്റിസ് രാജൻ കമ്മിറ്റിയുടെ കണ്ടെത്തൽ.
Story Highlights: cm-stalin-writes-to-chief-ministers-of-12-states-seeks-support-against-neet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here