Advertisement

പാലക്കാട് സിപിഐഎമ്മിലെ കൂട്ടനടപടികള്‍ മരവിപ്പിച്ച് ജില്ലാ കമ്മിറ്റി

October 4, 2021
1 minute Read
palakkad cpim dc

പാലക്കാട് പുതുശ്ശേരി സിപിഐഎം ഏരിയാ കമ്മിറ്റിയുടെ അച്ചടക്ക നടപടി റദ്ദാക്കി ജില്ലാ കമ്മിറ്റി കമ്മിറ്റി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹരിദാസിനെ ഏരിയ കമ്മിറ്റി അംഗമായി നിലനിര്‍ത്തും. എലപ്പുള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വാസു ഉള്‍പ്പെടെയുള്ള 20 പേര്‍ക്കെതിരായ നടപടിയും മരവിപ്പിച്ചു.

കണ്ണാടി ബാങ്ക് ക്രമക്കേട് ആരോപണത്തിലും നടപടി സിപിഐഎം ജില്ലാ കമ്മിറ്റി ലഘൂകരിച്ചു. ബാങ്ക് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.സുരേഷിനെ പുറത്താക്കേണ്ട തീരുമാനത്തിലാണ് സിപിഐഎം. ഏരിയ കമ്മിറ്റിംഗം കെ.ഉണ്ണികൃഷ്ണനെ ബ്രാഞ്ച് ഘടകത്തിലേക്ക് തരംതാഴ്ത്തിയ നടപടി സിപിഐഎം ശരിവച്ചു.

Read Also : പാലക്കാട് സിപിഐമ്മിൽ കൂട്ട നടപടി; കണ്ണാടി ലോക്കല്‍ കമ്മിറ്റിയം​ഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും; ഇരുപതോളം പേര്‍ക്കെതിരെ നടപടി

സിപിഐഎം സംഘടനാസമ്മേളനങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍ ശേഷിക്കേയാണ് പാലക്കാട് പുതുശ്ശേരി ഏരിയാകമ്മിറ്റിക്ക് കീഴില്‍കൂട്ട നടപടിയുണ്ടായത്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികള്‍ ഇവരുടെ ഭാഗത്തുനിന്നുമുണ്ടായി എന്നതായിരുന്നു കണ്ടെത്തല്‍. ബാങ്കില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് പാര്‍ട്ടി തലത്തിലുള്ള അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു.

Story Highlights: palakkad cpim dc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top