ഐ.പി.എൽ; ഒരു ബൗണ്ടറി പോലുമില്ല; ഏറ്റവും വേഗത കുറഞ്ഞ ഇന്നിംഗ്സുമായി ധോണി

ഐ.പി.എല്ലില്‍ ഏറ്റവും വേഗത കുറഞ്ഞ ഇന്നിംഗ്സുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം എസ് ധോണി. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 27 പന്തുകള്‍ നേരിട്ട ധോണി വെറും 18 റണ്‍സ് മാത്രമാണ് നേടിയത്. 12 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് 25 പന്തുകള്‍ നേരിട്ട ഇന്നിംഗ്‌സില്‍ ധോണിക്ക് ഒരു ബൗണ്ടറി പോലും നേടാൻ കഴിയാത്തത്.
മത്സരത്തില്‍ ഒരു ബൗണ്ടറി പോലും നേടാന്‍ ധോണിക്കായിരുന്നില്ല. ശരാശരി 66.6 മാത്രമായിരുന്നു. 2009ലാണ് അവസാനമായി ധോണി 25 പന്തുകള്‍ നേരിട്ട ഒരു ഐ.പി.എല്‍ മത്സരത്തില്‍ ബൗണ്ടറി നേടാതിരിക്കുന്നത്. 2009 റോയല്‍ ചലഞ്ചേഴ്‌സിനെതിരെ 28 പന്തില്‍ 30 റണ്‍സ് എടുത്ത ധോണിക്ക് ഒരു ബൗണ്ടറി പോലും നേടാനായിരുന്നില്ല.
അതേസമയം ധോണിക്ക് പിന്തുണയുമായി പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് രംഗത്തെത്തി. റൺസ് ഒഴുകാൻ ബുദ്ധിമുട്ടുള്ള പിച്ചിൽ ധോണി നന്നയി പൊരുതി. ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തിൽ ഇരു ടീമുകളും നന്നേ ബുദ്ധിമുട്ടി. ധോണി ക്ഷമയോടെ കളിച്ചുവെന്നും ഫ്ലെമിംഗ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here