Advertisement

ഗെയിം ഓഫ് ത്രോൺസ് ആരാധകർക്ക് സന്തോഷ വാർത്ത; ഹൗസ് ഓഫ് ദ ഡ്രാഗൺ ടീസർ പുറത്ത്

October 5, 2021
Google News 4 minutes Read
house of dragon teaser

ഗെയിം ഓഫ് ത്രോൺസ് ആരാധകർക്ക് സന്തോഷ വാർത്ത. എച്ച്ബിഒ മാക്‌സ് ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’ ടീസർ പുറത്തിറക്കി. ഗെയിം ഓഫ് ത്രോൺസ് കഥ നടക്കുന്നതിന് 300 വർഷങ്ങൾക്ക് മുൻപ് നടന്ന ടർഗേറിയൻ ആഭ്യന്തരയുദ്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ( house of dragon teaser )

പ്രിൻസ് ഡെയ്മൺ ടർഗേറിയന്റെ ശബ്ദത്തിൽ ‘ഗോഡ്‌സ്, കിംഗ്‌സ്, ഫയർ ആൻഡ് ബ്ലഡ്’ എന്ന് പറഞ്ഞ് തുടങ്ങുന്ന ട്രെയ്‌ലർ കാണികളിൽ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്. സ്വപ്‌നങ്ങളല്ല, മറിച്ച് വ്യാളികളാണ് തങ്ങളെ രാജാക്കന്മാരാക്കിയത് എന്ന വരികളോടെയാണ് ടീസർ അവസാനിക്കുന്നത്.

Read Also : സ്റ്റാസ് നായർ; ഇത് ഗെയിം ഓഫ് ത്രോൺസിലെ മലയാളി സാന്നിധ്യം

ജോർജ് ആർ ആർ മാർട്ടിനും റയാൻ കോൺഡലും ചേർന്നൊരുക്കുന്ന ഹൗസ് ഓഫ് ദ ഡ്രാഗൺ സീരീസിലെ ആദ്യ എപ്പിസോഡ് 2022 ജനുവരി 1 ന് പുറത്തിറങ്ങും.

Story Highlights: house of dragon teaser

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here