Advertisement

ലോകേഷ് രാഹുൽ മോശം ക്യാപ്റ്റൻ: അജയ് ജഡേജ

October 5, 2021
Google News 2 minutes Read
rahul captain ajay jadeja

പഞ്ചാബ് കിംഗ്സ് നായകൻ ലോകേഷ് രാഹുലിനെ വിമർശിച്ച് മുൻ ദേശീയ താരവും കമൻ്റേറ്ററുമായ അജയ് ജഡേജ. രാഹുൽ ഒരു മോശം ക്യാപ്റ്റനാണെന്നും താരത്തിനു നേതൃഗുണമില്ലെന്നും ജഡേജ കുറ്റപ്പെടുത്തി. വിരാട് കോലിക്ക് ശേഷം രാഹുൽ ഇന്ത്യൻ ടീമിൻ്റെ നായകനാവുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് ജഡേജയുടെ കുറ്റപ്പെടുത്തൽ. (rahul captain ajay jadeja)

കഴിഞ്ഞ രണ്ട് സീസണുകളിലായി രാഹുൽ ടീമിനെ നയിക്കുന്നു. പക്ഷേ, അദ്ദേഹം മികച്ച ക്യാപ്റ്റനാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. പഞ്ചാബിന്റെ പ്ലേയിങ് ഇലവന്റെ കാര്യത്തിലും ടീമിൽ വരുത്തുന്ന മാറ്റങ്ങളുടെ കാര്യത്തിലും രാഹുൽ ഇടപെടുന്നുണ്ടെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? ഒരു ക്യാപ്റ്റനു വേണ്ട ഗുണങ്ങളൊന്നും രാഹുലിൽ ഇതുവരെ കണ്ടിട്ടില്ല. ടീമിനെ നയിക്കാൻ ചില നേതൃ ഗുണങ്ങൾ അത്യാവശ്യമാണ്. ഐപിഎൽ ടീമിനെ നയിക്കുന്നതും ഇന്ത്യൻ ടീമിനെ നയിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ രാഹുൽ യാതൊരു ഉത്തരവാദിത്വവും എടുക്കുന്നില്ല. ടീമിന്റെ കാര്യം മറ്റുള്ളവർ നോക്കട്ടെ എന്ന ചിന്താഗതിക്കാരനാണ് അദ്ദേഹം എന്നും ജഡേജ പറഞ്ഞു.

Read Also : ഐപിഎൽ 2021; അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ ഡൽഹിക്ക് വിജയം

ഇതുവരെ 25 മത്സരങ്ങളിലാണ് രാഹുൽ പഞ്ചാബിനെ നയിച്ചത്. ഇതിൽ 11 മത്സരം വിജയിച്ചപ്പോൾ ബാക്കി 14 മത്സരങ്ങളിൽ പരാജയപ്പെട്ടു. ഈ സീസണിൽ ഒരു മത്സരം കൂടി ശേഷിക്കെ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. കഴിഞ്ഞ രണ്ട് സീസണുകളിലും ആറാമതായിരുന്നു അവർ.

അതേസമയം, ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഡൽഹി 3 വിക്കറ്റ് വിജയം കുറിച്ചു. അവസാന ഓവർ വരെ ആവേശം നീണ്ട പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു. 43 പന്തിൽ 55 റൺസെടുത്ത അമ്പാട്ടി റായ്ഡുവാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡൽഹിക്കായി അക്സർ പട്ടേൽ രണ്ട് വിക്കറ്റെടുത്തു. 137 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി രണ്ട് പന്ത് ബാക്കി നിൽക്കെയാണ് വിജയത്തിലെത്തിയത്. സ്കോർ ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ 136-6, ഡൽഹി ക്യാപിറ്റൽസ് 19.4 ഓവറിൽ 139-7.

Story Highlights: kl rahul bad captain ajay jadeja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here