Advertisement

ലോക്പാലിന്റെ രണ്ടുകൊല്ലത്തെ ചിലവ് 30 കോടി രൂപ; പരാതികളെ കുറിച്ചുള്ള വിവരങ്ങളും അപൂര്‍ണം

October 5, 2021
Google News 1 minute Read
lokpal

അഴിമതി തടയാന്‍ കൊണ്ടുവന്ന ലോക്പാലിന്റെ രണ്ടുകൊല്ലത്തെ ചിലവ് 30 കോടി രൂപ. പരാതികളെ കുറിച്ചുള്ള വിവരങ്ങള്‍ അപൂര്‍ണമെന്ന് വിവരാവകാശ രേഖ തെളിയിക്കുന്നു. എത്ര പരാതികള്‍ ഇതുവരെ തീര്‍പ്പാക്കിയെന്നതടക്കമുള്ള വിവരങ്ങള്‍ സൂക്ഷിക്കാറില്ലെന്നാണ് ലോക്പാല്‍ വിവരാവകാശ രേഖയില്‍ നല്‍കിയിരിക്കുന്ന മറുപടി. lokpal

എറണാകുളം സ്വദേശി ഗോവിന്ദന്‍ നമ്പൂതിരിയാണ് വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടത്. എവിടെയെല്ലാമാണ് കൂടുതല്‍ പരാതികള്‍ വന്നതെന്ന് വിശദാംശങ്ങളാണ് നിലവില്‍ മറുപടിയായി നല്‍കിയിരിക്കുന്നത്. ചിലവ് 30 കോടിയെന്ന വിവരത്തിനുപുറമേ വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളാണ് ലോക്പാലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നും മറുപടി രേഖയില്‍ പറയുന്നു.

Read Also : അഴിമതി നിരോധന നിയമത്തിലെ നടപടികൾ പരിഷ്കരിച്ച് കേന്ദ്രസർക്കാർ

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മേലുള്ള അഴിമതി ആരോപണങ്ങള്‍ പരിശോധിക്കാനാണ് ലോക്പാല്‍ സമിതിയെ നിയോഗിച്ചിട്ടുള്ളത്. ഒരു അധ്യക്ഷനും എട്ടില്‍ കുറയാത്ത സമിതി അംഗങ്ങളുമാണ് ലോക്പാലിലുള്ളത്.

Story Highlights: lokpal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here