മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; രണ്ടുപേര്‍ കൂടി പിടിയില്‍

മുംബൈ ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കപ്പലിലും ജോഗേശ്വരി മേഖലയിലും നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിടിയിലായ അര്‍ബാസ് മെര്‍ച്ചന്റുമായി എന്‍സിബി സംഘം തെളിവെടുപ്പ് തുടരുകയാണ്. mumbai drugs case
ലഹരിപാര്‍ട്ടി കേസില്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേരാണ് നിലവില്‍ എന്‍സിബിയുടെ കസ്റ്റഡിയിലുള്ളത്. ആഡംബര കപ്പലില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സംഘം നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് എത്തിച്ചുനല്‍കിയവര്‍ക്കായി മുംബൈയില്‍ വിവിധ ഇടങ്ങളില്‍ റെയ്ഡ് നടക്കുകയാണ്. ഈ റെയ്ഡിലാണ് ഇന്ന് ഒരാളെ പിടികൂടിയത്. അറസ്റ്റിലായ രണ്ടുപേരെയും മുംബൈ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
കേസില്‍ ആര്യന്‍ ഖാന്‍, മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മെര്‍ച്ചന്റ് എന്നിവരെ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇതില്‍ സ്ഥിരമായി മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളത് അര്‍ബാസ് മെര്‍ച്ചന്റിനാണ് എന്ന കണ്ടെത്തലിലാണ് എന്‍സിബി. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ബാസിനെ കസ്റ്റഡിയില്‍ ലഭിച്ച ഉടനെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Read Also : ആര്യൻ ഖാന് ജാമ്യമില്ല; അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച ഉൾപ്പെടെയുള്ളവരും കസ്റ്റഡിയിൽ തന്നെ
ഇന്നലെയാണ് ആര്യന്‍ ഖാന് കോടതി ജാമ്യം നിഷേധിച്ചത്. മയക്കുമരുന്ന് സംഘവുമായി ആര്യാനുള്ള ബന്ധവും പങ്കും അറിയേണ്ടതുണ്ടെന്ന് എന്‍സിബി സോണല്‍ മേധാവി സമീര്‍ വാങ്കടെ കോടതിയില്‍ അറിയിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് മുംബൈ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ആര്യന്‍ ഖാന്‍ അടക്കമുള്ളവരുടെ ജാമ്യം നിഷേധിച്ചത്.
Story Highlights: mumbai drugs case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here