ഇന്നത്തെ പ്രധാന വാർത്തകൾ (05-10-2021)

‘മോൻസണിന്റെ വീട്ടിൽ പൊലീസ് പോയത് സുഖചികിത്സയ്ക്കല്ല’; പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി ( oct 5 news headlines )
മോൻസൺ മാവുങ്കൽ വിഷയത്തിൽ പ്രതിപക്ഷത്തെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി. മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥർ പോയത് സുഖചികിത്സയ്ക്കല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ.
മോന്‍സണെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍; നാലുവര്‍ഷത്തിനിടെ കബളിപ്പിച്ചത് 25 കോടിയെന്ന് ക്രൈംബ്രാഞ്ച്
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കബളിപ്പിച്ചത് 25 കോടി രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി ഇടപാടുകള്‍ നേരിട്ട് നടത്തിയെന്ന് അനുമാനിക്കുന്നെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. മോന്‍സണ്‍ മാവുങ്കല്‍ സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
പാൻഡോറ രേഖകളിൽ ഉൾപ്പെട്ട് രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്സും
പാൻഡോറ രേഖകളിൽ ഉൾപ്പെട്ട് ഐപിഎൽ ടീമുകളായ രാജസ്ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും. ഇരു ടീമുകളിലേക്കും വിദേശ പണം ഒഴുകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഐപിഎൽ സ്ഥാപകനും വ്യവസായിയുമായ ലളിത് മോദിയുമായി ബന്ധപ്പെട്ട കമ്പനികൾ ഈ ടീമുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും രേഖകളിൽ സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് വെർജിൻ ദ്വീപുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കമ്പനികളുടെ ഉടമകൾ ഇന്ത്യൻ വംശജരാണ്.
മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന് സര്‍ക്കാര്‍. ബാങ്ക് മുന്‍ സെക്രട്ടറി വികെ ഹരികുമാറിന് അടക്കം വ്യാജ അക്കൗണ്ടുകളില്‍ നിക്ഷേപമുണ്ടെന്നും രണ്ടര കോടിയിലധികം രൂപയുടെ അനധികൃത വായ്പകള്‍ നല്‍കിയിട്ടുണ്ടെന്നും സഹകരണ മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ അറിയിച്ചു. കരുവന്നൂര്‍ ബങ്ക് തട്ടിപ്പില്‍ കുറ്റക്കാരായ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സഹകരണ മേഖലയെ ദുര്‍ബലമാക്കുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി.
സെറിബ്രല്‍ പാള്‍സി ബാധിച്ച യുവാവിനോട് തിരുവനന്തപുരത്തെ ആശ്രയ കേന്ദ്രം ക്രൂരത കാണിച്ചുവെന്ന ട്വന്റിഫോര്‍ വാര്‍ത്ത് ശരിവച്ച് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ശ്രീകാര്യത്തെ കൃപാലയത്തില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വിഷ്ണുപ്രസാദിന്റെ സഹോദരന്‍ ആനന്ദ് പ്രസാദിന്റെ പരാതിയും പൊലീസ് ശരിവച്ചു. വൃദ്ധസദനം നടത്തുന്നതിന് ലഭിച്ച ലൈസന്‍സ്, സാമ്പത്തിക ലാഭം മാത്രം മുന്നില്‍ക്കണ്ട് ദുരുപയോഗം ചെയ്‌തെന്നും പൊലീസ് വ്യക്താക്കുന്നു. സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും പൊലീസ് ശുപാര്‍ശ ചെയ്തു. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; രണ്ടുപേര്‍ കൂടി പിടിയില്‍
മുംബൈ ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കപ്പലിലും ജോഗേശ്വരി മേഖലയിലും നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിടിയിലായ അര്‍ബാസ് മെര്‍ച്ചന്റുമായി എന്‍സിബി സംഘം തെളിവെടുപ്പ് തുടരുകയാണ്.
മണിക്കൂറുകള്‍ക്കുശേഷം തിരിച്ചെത്തി ഫേസ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും
മണിക്കൂറുകള്‍ നീണ്ട സേവന തടസത്തിനുശേഷം സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവ തിരിച്ചെത്തി. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന തടസം നേരിട്ടതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു.ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗും സേവനങ്ങള്‍ തടസപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.
Story Highlights: oct 5 news headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here