പ്രാദേശിക കരകൗശല തൊഴിലാളികളുമായി കൈകോർത്ത് ‘Wldwst’ വസ്ത്ര ബ്രാൻഡ്

ചിലപ്പോഴൊക്കെ ഫാഷൻ വ്യവസായം നമ്മുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാറുണ്ട്. പരിസ്ഥിതിക്ക് കുറഞ്ഞ ദോഷം വരുത്തുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക കരകൗശലത്തൊഴിലാളികളുമായി ചേർന്ന് പ്രകൃതിദത്ത ചായങ്ങൾ ഉപയോഗിച്ച് വസ്ത്രങ്ങൾ നിർമ്മിക്കുകയാണ് Wldwst. കേരളത്തിലെ ആദ്യത്തെ സ്ട്രീറ്റ് വെയർ വസ്ത്ര ബ്രാൻഡാണ് Wldwst. വളരെ മിതമായ നിരക്കിൽ സ്ട്രീറ്റ് വെയറുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ Wldwst എന്ന സംരംഭത്തിന് കഴിഞ്ഞിട്ടുണ്ട്.
കൊവിഡ് മഹാമാരി വരുത്തിവച്ച ജീവിത പ്രതിസന്ധികൾ പ്രാദേശിക കരകൗശല തൊഴിലാളികളെ വല്ലാതെ ബാധിച്ചിരുന്നു. ഈ അവസരത്തിൽ പ്രാദേശിക കരകൗശല തൊഴിലാളികളുമായി കൈകോർത്ത് കരകൗശലവും കലാപരവുമായ നേട്ടം കൈവരിക്കാൻ Wldwst എന്ന ബ്രാൻഡിന് സാധിച്ചു.
ചേതമംഗലം കൈത്തറി ഉപയോഗിച്ച് ഹാൻഡ്‌മേഡായാണ് വസ്ത്രങ്ങൾ തുന്നി ചേർത്തത് . പുഷ്പങ്ങളിൽ കാണപ്പെടുന്ന പ്രകൃതിദത്ത ചായങ്ങൾ ഉപയോഗിച്ചാണ് വസ്ത്രങ്ങൾക്ക് ചായം നൽകിയിരിക്കുന്നത്. അതിനായി വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പൂക്കളത്തിനായി ഉപയോഗിച്ച ഇതളുകൾ ശേഖരിച്ചു.
പ്രാദേശിക കരകൗശല വിദഗ്ധർ വിപണിയിൽ ചിലപ്പോൾ ദുർബലരായിരിക്കാം, പക്ഷേ അവർ ദീർഘകാല വൈദഗ്ദ്ധ്യം നിലനിർത്തുന്നു. ഫാഷനും ജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ ഇഷ്ടപ്പെടുന്ന സ്ത്രീകളാണ് തുന്നിച്ചേർത്ത വസ്ത്രം അലങ്കരിച്ചിരിക്കുന്നത്.


Read Also : കേരളത്തിലെ ആദ്യത്തെ സ്ട്രീറ്റ് വെയർ വസ്ത്ര ബ്രാൻഡ് Wldwst; വസ്ത്രവിപണിയിലെ ഹിപ് ഹോപ് ട്രെൻഡ്
പ്രാദേശിക കരകൗശല തൊഴിലാളികളെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുക, ഫാഷന്റെ വിവിധതരം സംസ്കാരവുമായി ബന്ധിപ്പിക്കുക തുടങ്ങി നിരവധി പുതിയ ആശയങ്ങളാണ് Wldwst ബ്രാൻഡ് മുന്നോട്ട് വയ്ക്കുന്നത്.
മികച്ച ഗുണനിലവാരത്തിലും പുത്തൻ ട്രെൻഡുകളിലും പർച്ചേഴ്‌സ് ചെയ്യാൻ സന്ദർശിക്കൂ
Story Highlights: Wldwst Clothing brand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here