Advertisement

ലക്നൗ വിമാനത്താവളത്തിലെ നാടകീയ പ്രതിഷേധങ്ങൾക്ക് ശേഷം രാഹുൽ ഗാന്ധി ലഖിംപൂരിലേക്ക്

October 6, 2021
Google News 1 minute Read

ലക്നൗ വിമാനത്താവളത്തിലെ പ്രതിഷേധത്തിന് ശേഷം രാഹുൽ ഗാന്ധിയും സംഘവും ലഖിംപൂരിലേക്ക് പുറപ്പെട്ടു. വിമാനത്താവളത്തിലിറങ്ങാൻ അനുമതി ലഭിച്ചെങ്കിലും രാഹുൽ നിർദ്ദേശിച്ച വാഹനത്തിൽ പോകാൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയും ഉദ്യോഗസ്ഥരും തമ്മിൽ വാഗ്വാദം ഉണ്ടായി. ഉദ്യോഗസ്ഥ നിലപാടിൽ രാഹുൽ ഗാന്ധി പ്രതിഷേധിച്ചു. ലഖിംപൂരിലേക്ക് പോകാൻ അനുമതി ലഭിച്ചെന്നാണ് സർക്കാർ അറിയിച്ചത് പക്ഷേ ഇത് എന്ത് രീതിയിലുള്ള അനുമതിയാണെന്ന് രാഹുൽ ചോദിച്ചു. പൊലീസ് മറ്റെന്തോ ആസുത്രണം ചെയ്യുകയാണെന്നും രാഹുൽ ആരോപിച്ചു.

രാഹുലിന് പോകാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അനുസരിക്കണമെന്നുമുള്ള നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചത്. എന്നാൽ പൊലീസ് ഒരുക്കുന്ന സുരക്ഷ വേണ്ടെന്നും, പൊലീസ് ഒരുക്കിയ വഴിയിൽ പോകില്ലെന്നും രാഹുൽ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ലഖിംപൂർ ഖേരി വിഷയം ഉന്നയിച്ചുള്ള കോൺഗ്രസ് നീക്കങ്ങൾക്ക് പ്രിയങ്ക ഗാന്ധിയാണ് നേതൃത്വം നല്കിയത്.

ബിജെപി പുനഃസംഘടന; അതൃപ്തിയുമായി പി.കെ കൃഷ്ണദാസ് പക്ഷം

അതേസമയം, ഖേരിയിലേക്ക് പോകവേ പൊലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് വിട്ടയച്ചു. ലഖിംപൂർ സന്ദർശിക്കാൻ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ സീതാപൂരിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്. ലഖിംപൂർ ഖേരിയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത്.

കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്കും, പ്രിയങ്കാ ഗാന്ധിക്കും അനുമതി ലഭിച്ചതിന് പിന്നാലെയാണ് പ്രിയങ്കയെ യുപി പൊലീസ് വിട്ടയച്ചത്. എസ് പി നേതാവ് അഖിലേഷ് യാദവിനും ആം ആദ്മി പാർട്ടി സംഘത്തിനും ലഖിംപുർ സന്ദർശിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. കർഷകരുടെ നീതിക്കായുള്ള ശബ്ദത്തെ ബിജെപി അടിച്ചമർത്തുന്നുകയാണെന്നും ആ നീക്കത്തെ ചെറുക്കുമെന്നും പുറത്തിറങ്ങിയ ശേഷം പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

Story Highlights: priyanka-gandhi-and-rahul-gandhi-to-visit-farmers-death-site-lakhimpur-kheri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here