എന്റെ വിരമിക്കല്‍ വേദി ആ സ്റ്റേഡിയമായിരിക്കും; ധോണി

കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ മുന്‍ നായകന്‍ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഐപിഎല്ലിലെ ധോണിയുടെ ഭാവി എന്താകുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ഈ സീസണോടെ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കും എന്ന അഭ്യൂഹമുണ്ട്. ഇപ്പോള്‍, തന്നോട് ഗുഡ്‌ബൈ പറയാന്‍ ആരാധകര്‍ക്ക് ഉറപ്പായും അവസരം ലഭിക്കും എന്ന് പറയുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകൻ.
ചെന്നൈ ചെപ്പോക്കില്‍ തന്‍റെ വിടവാങ്ങല്‍ മത്സരം കളിക്കാനാണ് ആഗ്രഹമെന്നാണ് സാമൂഹിക മാധ്യമത്തില്‍ ആരാധകരോട് സംവദിച്ച ധോണി പറഞ്ഞത്. ‘വിടവാങ്ങലിന്‍റെ കാര്യം വരുമ്പോൾ, നിങ്ങള്‍ക്ക് ഞാന്‍ സി.എസ്.കെക്ക് വേണ്ടി കളിക്കുന്നത് കാണാന്‍ കഴിയും. അതാണ് എന്‍റെ വിടവാങ്ങല്‍ മത്സരം. എനിക്ക് വിട നല്‍കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഞങ്ങള്‍ ചെന്നൈയിലേക്ക് വരും. എന്‍റെ അവസാന മത്സരം അവിടെ വെച്ച് കളിക്കണമെന്നും എന്‍റെ എല്ലാ ആരാധകരെയും കാണാമെന്നും പ്രതീക്ഷിക്കുന്നു’ ധോണി പറഞ്ഞു.
പദ്ധതികള്‍ തയ്യാറാക്കി അതുമായി മുന്‍പോട്ട് പോകുന്ന ടീമാണ് ചെന്നൈ. പദ്ധതികള്‍ നന്നായി നടപ്പിലാക്കിയാല്‍, ചെറിയ കാര്യങ്ങള്‍ പോലും നന്നായി ചെയ്യാനായാല്‍ അതിന്റെ ഫലം ലഭിക്കും. ഈ നിമിഷത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഞങ്ങളുടെ കഴിവിന് അനുസരിച്ച് കളിച്ചാല്‍ ഏതൊരു ടീമിനേയും ഞങ്ങള്‍ക്ക് തോല്‍പ്പിക്കാനാവും. എതിരാളികള്‍ക്ക് ഞങ്ങളെ തോല്‍പ്പിക്കണം എങ്കില്‍ അവര്‍ക്ക് വളരെ നന്നായി കളിക്കണം, ഡോണി പറഞ്ഞു.
സി.എസ്.കെയുടെ ഔദ്യോഗിക യൂട്യൂബ് പേജില്‍ ദീപക് ചഹര്‍, ഇംറാന്‍ താഹിര്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ധോണി ആരാധകരുടെ ചോദ്യത്തിന് ലൈവ് സെഷനിലൂടെ മറുപടി പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here