Advertisement

ലൈംഗിക പീഡന പരാതി; ബ്രൈറ്റൺ താരം അറസ്റ്റിൽ

October 7, 2021
0 minutes Read

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ താരം അറസ്റ്റിൽ. ലൈംഗികാതിക്രമ പരാതിയെ തുടർന്നാണ് അറസ്റ്റ്. താരം ഇപ്പോൾ കസ്റ്റഡിയിൽ തുടരുകയാണ്. ഇരുപതുകാരനായ താരത്തെ ബുധനാഴ്ച രാവിലെ ബ്രൈറ്റണിലെ നൈറ്റ്ക്ലബിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരാളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

താരത്തിന്റെ പങ്ക് ക്ലബ് പിന്നീട് സ്ഥിരീകരിച്ചു. തങ്ങളുടെ ഒരു താരം അറസ്റ്റിൽ ആയിട്ടുണ്ട് എന്നും ഈ വിഷയം നിയമപരമായ പ്രക്രിയയ്ക്ക് വിധേയമാണ് എന്നും അതിനാൽ ക്ലബ്ബിന് ഇപ്പോൾ കൂടുതൽ അഭിപ്രായം പറയാൻ കഴിയില്ല എന്നും ബ്രൈറ്റൺ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ബുധനാഴ്ച പുലർച്ചെ ബ്രൈറ്റണിലെ ഒരു പാർട്ടിയിൽ വെച്ചാണ് സംഭവം. അവിടെ ഉണ്ടായിരുന്ന സ്ത്രീയെ ഇവർ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ബ്രൈറ്റന്റെ ഒരു പ്രധാനപ്പെട്ട മധ്യനിര താരമാണ് അറസ്റ്റിൽ ആയത് എന്നാണ് റിപ്പോർട്ടുകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement