മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പിന്നോട്ട് പോകുന്നു; മുഖ്യമന്ത്രി

മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പിന്നോട്ട് പോകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നിലപാടുകൾ മതനിരപേക്ഷതയ്ക്ക് ഉതകുന്നതല്ലെന്ന് പാർട്ടി വിട്ടവർ പറയുന്നു. മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്ന സമീപനം കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. കോൺഗ്രസ് തിരുത്താൻ തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിൽ നിന്ന് രാജി വച്ച് സിപിഐഎമ്മിൽ ചേർന്ന നേതാക്കൾക്ക് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി നൽകുന്ന സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെ. സുധാകരനെയും മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു. ബിജെപിയിൽ പോകുമെന്ന് ചില ഉന്നതർ പറയുന്നു. വർഗ്ഗീയതയോട് വിട്ടുവീഴ്ച്ച പാടില്ല. ബിജെപിയും കോൺഗ്രസും തമ്മിൽ വ്യത്യാസം ഇല്ലെന്നും ബിജെപിയുടെ സാമ്പത്തിക നയത്തെ തള്ളി പറയാൻ കോൺഗ്രസിന് കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ചെറിയാൻ ഫിലിപ്പിനെ ഖാദിബോർഡ് വൈസ് ചെയർമാനായി നിയമിച്ചു
നയങ്ങളുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ല. കോൺഗ്രസിൻറെ നയം ബിജെപി തീവ്രമായി നടപ്പിലാക്കുന്നു. കോൺഗ്രസ് പാഠം പഠിക്കുന്നില്ല. നേതൃനിരയിൽ വിജയിച്ചവരാണ് കോൺഗ്രസ് വിടുന്നത്. നിങ്ങൾ നല്ലൊരു തീരുമാനം എടുത്തു. കാലഘട്ടത്തിന് യോജിച്ച തീരുമാനം. നിറഞ്ഞ മനസോടെ സിപിഐഎമ്മിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: cm-welcomes-the-leaders-came-from-congress-