Advertisement

മത്സരത്തിന് പിന്നാലെ വിവാഹാഭ്യർത്ഥന നടത്തി ദീപക് ഛാഹർ; വിഡിയോ

October 7, 2021
Google News 5 minutes Read
deepak chahar proposal video

ഐപിഎൽ മത്സരത്തിന് പിന്നാലെ പ്രണയിനിയോട് വിവാഹാഭ്യർത്ഥന നടത്തി ദീപക് ഛാഹർ. പഞ്ചാബ് കിംഗ്‌സിനോട് തോറ്റെങ്കിലും മാച്ചിന് ശേഷം സ്വപ്‌നസാക്ഷാത്കാരത്തോടെ വിജയിച്ചു. ( deepak chahar proposal video )

മാച്ചിന് പിന്നാലെ സ്റ്റേഡിയത്തിൽ നിൽക്കുകയായിരുന്ന ഛാഹർ തികച്ചും അപ്രതീക്ഷിതമായാണ് പോക്കറ്റിൽ നിന്ന് മോതിരമെടുത്ത് ഒരു മുട്ടിൽ നിന്ന് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു.

തുടർന്ന് താരം ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തു. ചെന്നൈ സൂപ്പർ കിംഗിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും വിവാഹാഭ്യർത്ഥനയുടെ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് ആറ് വിക്കറ്റ് ജയമാണ് കരസ്ഥമാക്കിയത്. 135 വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് അനായാസം ചെന്നൈ ഉയർത്തിയ സ്‌കോറിനെ മറികടക്കാനായി. 42 പന്തിൽ ഏഴ് ഫോറും എട്ട് സിക്‌സും പറത്തി 98 റൺസുമായി പുറത്താകാതെ നിന്ന രാഹുലാണ് പഞ്ചാബിൻറെ വിജയം അനായാസമാക്കിയത്. 13 റൺസെടുത്ത ഏയ്ഡൻ മാക്രമാണ് പഞ്ചാബിന്റെ രണ്ടാമത്തെ ടോപ് സ്‌കോറർ. ഇതോടെ പഞ്ചാബ് കിംഗ്‌സ് പോയൻറ് പട്ടികയിൽ മുംബൈ ഇന്ത്യൻസിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റൺസാണ് നേടിയത്. 76 റൺസെടുത്ത ഫാഫ് ഡുപ്ലെസിയാണ് ചെന്നൈയുടെ ടോപ്പ് സ്‌കോറർ. പഞ്ചാബിനായി ക്രിസ് ജോർഡനും അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഋതുരാജ് ഗെയ്ക്‌വാദിനെ (12) ഷാരൂഖ് ഖാന്റെ കൈകളിലെത്തിച്ച അർഷ്ദീപ് സിംഗാണ് പഞ്ചാബിന് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. തുടർന്ന് ചെന്നൈക്ക് വേഗത്തിൽ വിക്കറ്റ് നഷ്ടമായി. മൊയീൻ അലിയെ (0) അർഷ്ദീപ് രാഹുലിന്റെ കൈകളിൽ എത്തിച്ചപ്പോൾ റോബിൻ ഉത്തപ്പ (2) ക്രിസ് ജോർഡനിന്റെ പന്തിൽ ഹർപ്രീത് ബ്രാറിന്റെ കൈകളിൽ അവസാനിച്ചു. അമ്പാട്ടി റായുഡുവിനെ (4) ക്രിസ് ജോർഡാന്റെ പന്തിൽ അർഷ്ദീപ് സിംഗ് പിടികൂടി. എം എസ് ധോണി (12) ചില ബൗണ്ടറികളുമായി പ്രതീക്ഷ നൽകിയെങ്കിലും രവി ബിഷ്‌ണോയ്ക്ക് മുന്നിൽ ക്ലീൻ ബൗൾഡായി. ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഫാഫ് ഡുപ്ലെസിരവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 46 പന്തിൽ ഫിഫ്റ്റി തികച്ച ഡുപ്ലെസി പിന്നീട് ചില കൂറ്റൻ ഷോട്ടുകളിലൂടെ സ്‌കോർ ഉയർത്തി. ജഡേജ (15), ബ്രാവോ (4) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights: deepak chahar proposal video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here