Advertisement

‘കേരളത്തിൽ മാർക്ക് ജിഹാദ്’; വിവാദ പരാമർശവുമായി ഡൽഹി സർവകലാശാല പ്രൊഫസർ

October 7, 2021
Google News 3 minutes Read
Marks jihad professor Kerala

കേരളത്തിനെതിരെ വിവാദ പരാമർശവുമായി ഡൽഹി സർവകലാശാല പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെ. കേരളത്തിൽ മാർക്ക് ജിഹാദാണെന്ന വിവാദ പരാമർശവുമായാണ് പാണ്ഡെ രംഗെത്തെത്തിയത്. ആർഎസ്എസുമായി ബന്ധമുള്ള നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുൻ പ്രസിഡന്റ് കൂടിയായ രാകേഷ് കുമാർ പാണ്ഡെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മലയാളി വിദ്യാർത്ഥികെതിരെ വിവാദ പരാമർശം നടത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (Marks jihad professor Kerala)

‘നിങ്ങളുടെ മതം പ്രചരിപ്പിക്കാൻ പ്രണയത്തെ ഉപയോഗിക്കുന്നതാണ് ലവ് ജിഹാദ്. അതുപോലെ നിങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ മാക്ക് നൽകുന്നതാണ് മാർക്ക് ജിഹാദ്. കേരള ബോർഡിൽ നിന്ന് 100 ശതമാനം മാർക്കുള്ള വിദ്യാർത്ഥികൾ ഡൽഹി സർവകലാശാലയിലെ മികച്ച കോളജുകളിൽ അഡ്മിഷൻ എടുക്കുന്നു.’- രാകേഷ് കുമാർ പാണ്ഡെ ട്വീറ്റ് ചെയ്തു.

Read Also : ‘കൊലപാതകത്തിലൂടെ നിശബ്ദരാക്കാൻ കഴിയില്ല’; കർഷകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റുന്ന വിഡിയോ പങ്കുവച്ച് വരുൺ ഗാന്ധി

ഡൽഹി സർവകലാശാലയിലെ ബിരുദ പ്രവേശന നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് പാണ്ഡെയുടെ വിവാദ പരാമർശം. കൂടുതൽ മലയാളി വിദ്യാർത്ഥികൾ ഇത്തവണ ആദ്യ കട്ടോഫിൽ തന്നെ സർവകലാശാലയിൽ പ്രവേശനം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രൊഫസർ വിവാദ പരാമർശം നടത്തിയത്. കേരളത്തിൽ നിന്ന് ഡൽഹി സർവകലാശാലയിലേക്ക് ഇത്തരത്തിൽ അപേക്ഷകൾ വന്നത് അസ്വാഭാവികമാണ്. കേരളത്തിൽ ലൗ ജിഹാദ് പോലെ മാർക്ക് ജിഹാദുമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. ജെഎൻയുവിൽ പരീക്ഷിച്ച അതേ തന്ത്രം ഡൽഹി സർവകലാശാലയിലും നടപ്പിലാക്കാൻ ഇടതുപക്ഷം ശ്രമിക്കുകയാണെന്നും പാണ്ഡെ ടൈം ഓഫ് ഇന്ത്യയോട് പറഞ്ഞു.

“പരീക്ഷകൾ ഓൺലൈൻ വഴി ആയതിനാൽ ലോക്ക്ഡൗൺ സമയത്ത് 100 ശതമാനം മാർക്ക് കിട്ടുന്നതിൽ അത്ഭുതമില്ല. എന്നാൽ അതിനുമുൻപും മലയാളി വിദ്യാർഥികൾ സംസ്ഥാന ബോർഡ് പരീക്ഷകളിൽ 100 ശതമാനം മാർക്ക് നേടിയിട്ടുണ്ട്. ഇതൊക്കെ ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നാണ്.”- പാണ്ഡെ പറഞ്ഞു.

Story Highlights: Marks jihad professor comment Kerala students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here