Advertisement

‘കൊലപാതകത്തിലൂടെ നിശബ്ദരാക്കാൻ കഴിയില്ല’; കർഷകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റുന്ന വിഡിയോ പങ്കുവച്ച് വരുൺ ഗാന്ധി

October 7, 2021
Google News 7 minutes Read
varun gandhi on lakhimpur attack

ലഖിംപൂരിൽ കർകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ബിജെപി എംപി വരുൺ ഗാന്ധി. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്ര ന്യായീകരണം തുടരുന്നതിനിടെയാണ് വിമർശിച്ച് വരുൺ ഗാന്ധി രംഗത്തെത്തിയത്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാൻ സാധിക്കില്ലെന്നു പറഞ്ഞ വരുൺ ഗാന്ധി കർഷകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റുന്ന വിഡിയോയും പങ്കുവച്ചു.

സംഭവത്തിൽ ഇത് രണ്ടാം തവണയാണ് വരുൺ ഗാന്ധി പ്രതികരിക്കുന്നത്. ക്രൂരവും അഹങ്കാരവും പ്രതിഫലിക്കുന്നതാണ് ദൃശ്യങ്ങളെന്ന് വരുൺ ഗാന്ധി പറഞ്ഞു. നിരപരാധികളായ കർഷകരുടെ ചോര വീഴ്ത്തിയവർ ഉത്തരവാദിത്തം ഏൽക്കണമെന്നും നീതി ലഭ്യമാക്കണമെന്നും വരുൺ ഗാന്ധി ആവശ്യപ്പെട്ടു. ലഖിംപൂർ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് വരുൺ ഗാന്ധി.

അതിനിടെ കമ്മിഷൻ ലഖിംപൂർ ഖേരി ആക്രമണം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ പ്രഖ്യാപിച്ചു. ലഖിംപൂരിൽ നിരപരാധികളുടെ അരുംകൊലയ്‌ക്കെതിരെ രാജ്യ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി പ്രദീപ് കുമാർ ശ്രീവാസ്തവയാണ് അന്വേഷണ കമ്മിഷൻ. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കണം.

Story Highlights: varun gandhi on lakhimpur attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here