Advertisement

അഞ്ച് വർഷത്തിനിടെ മോൻസൺ മാവുങ്കലിനു നൽകിയത് 500ലധികം സാധനങ്ങൾ; പുതിയ വെളിപ്പെടുത്തൽ

October 7, 2021
2 minutes Read
monson mavunkal case update

അഞ്ച് വർഷത്തിനിടെ മോൻസൺ മാവുങ്കലിന് 500ലധികം സാധനങ്ങൾ നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി തിരുവനന്തപുരം സ്വദേശി സന്തോഷ്. കൊടുത്ത സാധനങ്ങൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരിച്ചറിഞ്ഞു. വ്യക്തമായി കാലപ്പഴക്കം പറഞ്ഞുതന്നെയാണ് മോൻസണ് എല്ലാ വസ്തുക്കളും പറഞ്ഞെതെന്നും സന്തോഷ് പറഞ്ഞു. (monson mavunkal case update)

അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. വയനാട്ടിലെ ബീനാച്ചി എസ്‌റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് പാലാ സ്വദേശിയിൽ നിന്ന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ തട്ടിയ കേസിൽ വിശദമായി ചോദ്യം ചെയ്യലിനാണ് പ്രതിയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങിയത്.

ചോദ്യം ചെയ്യലിൽ പ്രതിയിൽ നിന്ന് സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചതായാണ് സൂചന. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കില്ല. അതേസമയം ഇതേ കേസിൽ ജാമ്യം തേടിയുള്ള മോൻസന്റെ അപേക്ഷയും എറണാകുളം എസിജെഎം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Read Also : മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ് ; അന്വേഷണ സംഘം വിപുലീകരിച്ച് ഡിജിപിയുടെ ഉത്തരവ്

മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. സ്വന്തം അക്കൗണ്ട് വഴിയല്ല മോൻസൺ ഇടപാടുകൾ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആര് വഴിയാണ് ഇടപാടുകൾ നടത്തിയത് എന്നതിൽ വ്യക്തത വരുത്താനായിരുന്നു ക്രൈംബ്രാഞ്ച് ശ്രമം.

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ അന്വേഷണ സംഘം വിപുലീകരിച്ച് ഡിജിപിയുടെ ഉത്തരവിട്ടിരുന്നു. കൊച്ചി സൈബർ സ്റ്റേഷൻ എസ്എച്ച്ഒ അടക്കം 10 ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി മോൻസന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും, ഫോൺ രേഖകളും പരിശോധിക്കും. ഇതിനിടെ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി സ്പർജ്ജൻ കുമാർ എറണാകുളം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി.

ശാസ്ത്രീയവും കുറ്റമറ്റതുമായ അന്വേഷണം ലക്ഷ്യമിട്ടാണ് കൊച്ചി സൈബർ സ്റ്റേഷൻ എസ്എച്ച്ഒ അടക്കം 10 ഉദ്യോഗസ്ഥരെ കൂടി പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തിയത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി മോൻസന്റെ ഫോൺ രേഖകളും, സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. വീട്ടിലെ നിത്യ സന്ദർശകരുടെ വിശദാംശങ്ങൾ അറിയുന്നതിനൊപ്പം ഉന്നത ബന്ധങ്ങൾ സ്ഥിരീകരിക്കുന്നതിനാണ് ഈ നടപടി.

Story Highlights: monson mavunkal case new update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top