മുംബൈ ലഹരിക്കേസിൽ വിദേശി അറസ്റ്റിൽ

മുംബൈ ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ വിദേശി അറസ്റ്റിൽ. ബാന്ദ്രയിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ പങ്കെടുത്തവർക്ക് ലഹരി എത്തിച്ചു നൽകിയത് ഇയാളാണെന്നാണ് എൻസിബി പറയുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി.
കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാന്ദ്ര, അന്ധേരി എന്നിവിടങ്ങളിൽ എൻസിപി പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് വിദേശി പിടിയിലായത്. ഇയാളിൽ നിന്ന് വലിയ അളവിൽ മയക്കുമരുന്ന് കണ്ടെത്തിയതായാണ് എൻസിബി വൃത്തങ്ങൾ നൽകുന്ന വിവരം. ഇയാളുടെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും എൻസിബി വ്യക്തമാക്കി.
അതിനിടെ എൻസിബിയുടെ റെയ്ഡ് വ്യാജമാണെന്ന ആരോപണവുമായി എൻസിപി സംസ്ഥാന വക്താവും മന്ത്രിയുമായ നവാസ് മാലിക് രംഗത്തെത്തി. റെയ്ഡ് നടക്കുമ്പോൾ ഒരു പ്രാദേശിക ബിജെപി നേതാവിന്റെയും പ്രൈവറ്റ് ഡിറ്റക്ടീവിന്റെയും സാന്നിധ്യമുണ്ടായിരുന്നുവെന്നും നവാസ് മാലിക് ആരോപിച്ചു.
Story Highlights: one more arrested mumbai drug case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here