Advertisement

മാർക്ക് ജിഹാദ് പരാമർശം; അധ്യാപകനെതിരെ നടപടിയെടുക്കണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് ടി എൻ പ്രതാപൻ എം പി

October 7, 2021
Google News 1 minute Read

മാർക്ക് ജിഹാദ് പരാമർശത്തിൽ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി യുടെ കത്ത്. ഡൽഹി സർവകലാശാല പ്രൊഫസർ രാകേഷ് പാണ്ഡെക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചത്. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് പ്രൊഫസർ രാകേഷ് പാണ്ഡെയുടേതെന്നും ടി എൻ പ്രതാപൻ എം പി ചൂണ്ടിക്കാട്ടി.

വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ മാർക്ക് ജിഹാദ് ഉണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രൊഫസർ രാകേഷ് പാണ്ഡെ. സംസ്ഥാനത്ത് നൂറു ശതമാനം മാർക്ക് നൽകാൻ ആസൂത്രിത ഗൂഢാലോചന നടക്കുന്നുണ്ട്.

കേരളത്തിൽ ‘മാർക്ക് ജിഹാദ്’ ; ഡൽഹി സർവകലാശാല അധ്യാപകന്റെ പരാമർശത്തിനെതിരെ വിദ്യാർത്ഥികൾ

കുറച്ച് വർഷമായി കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് നൂറു ശതമാനം മാർക്ക് ലഭിക്കുന്നു. വിഷയത്തിൽ ഡൽഹി സർവകലാശാല വിസിക്ക് പരാതി നൽകുമെന്ന് പ്രൊഫസർ രാകേഷ് പാണ്ഡെ 24നോട് പറഞ്ഞു. ആശയ പ്രചാരണത്തിന് വിദ്യാർത്ഥികൾ മാർക്ക് ദുരുപയോഗം ചെയ്യുന്നു. നീക്കം സർക്കാരിന്റെ പിന്തുണയോടെയെന്ന് ഡൽഹി സർവകലാശാല പ്രൊഫസർ രാകേഷ് പാണ്ഡെ അറിയിച്ചു.

അതേസമയം, കേരളത്തിൽ ‘മാർക്ക് ജിഹാദ്’ ഉണ്ടെന്ന ഡൽഹി അധ്യാപകന്റെ പരാമർശത്തിനെതിരെ വിദ്യാർത്ഥികൾ. കേരളത്തെ ഭീകര കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ബോധപൂർവമായ ശ്രമമെന്ന് എസ്എഫ്ഐ അറിയിച്ചു. കേരളത്തിൽ ആസൂത്രിതമായി മാർക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സംഘടിത ശക്തികളുണ്ടെന്നും പ്രൊഫസർ രാകേഷ് പാണ്ഡെ ആരോപിച്ചു.

Story Highlights: tnprathapanmp-response-over-markjihad-issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here