കേരളത്തിൽ ‘മാർക്ക് ജിഹാദ്’ ; ഡൽഹി സർവകലാശാല അധ്യാപകന്റെ പരാമർശത്തിനെതിരെ വിദ്യാർത്ഥികൾ

കേരളത്തിൽ ‘മാർക്ക് ജിഹാദ്’ ഉണ്ടെന്ന ഡൽഹി ഡൽഹി സർവകലാശാല അധ്യാപകന്റെ പരാമർശത്തിനെതിരെ വിദ്യാർത്ഥികൾ. കേരളത്തെ ഭീകര കേന്ദ്രമായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമമെന്ന് എസ്എഫ്ഐ അറിയിച്ചു. കേരളത്തിൽ ആസൂത്രിതമായി മാർക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സംഘടിത ശക്തികളുണ്ടെന്നും പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെ ആരോപിച്ചു.
ഡൽഹി സർവകലാശാലയിലേക്ക് ബിരുദ തല പ്രവേശനം ആരംഭിച്ചിരിക്കുന്ന വേളയിലാണ് പ്രൊഫസറുടെ പരാമർശം. രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളെ കൈപ്പിടിയിലൊതുക്കാൻ കേരളത്തിൽ നിന്നും ആസൂത്രിത ശ്രമം നടക്കുന്നെന്നും, മാർക്ക് ജിഹാദാണ് അതെന്നും ഇദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ; ചെന്നൈ പഞ്ചാബിനെയും രാജസ്ഥാൻ കൊൽക്കത്തയെയും നേരിടും
ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ കിരൊരി കോളജിലെ ഫിസിക്സ് പ്രൊഫസറാണ് രാകേഷ് കുമാർ പാണ്ഡെ. നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രന്റിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. അധ്യാപകന്റെ പരാമർശത്തിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി, പരാമർശവുമായി ബന്ധപ്പെട്ട് മാപ്പ് പറയണമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതിഷേധത്തിലേക്ക് പോകുമെന്നും എസ്എഫ്ഐ അറിയിച്ചു.
Story Highlights: mark-jihad-in-Kerala-alleges-professor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here