ചൂട് കുറയ്ക്കാന്‍ കോളജ് ചുവരില്‍ ചാണകം തേച്ച് പ്രിന്‍സിപ്പല്‍; വ്യാപക വിമര്‍ശനം

ഗവേഷണത്തിന്റെ ഭാഗമായി ക്ലാസ്മുറിയുടെ ചുവരുകളില്‍ ചാണകം തേച്ച് കോളജ് പ്രിന്‍സിപ്പല്‍. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ലക്ഷ്മി ഭായ് കോളജിലാണ് സംഭവം. ചൂട് കുറയ്ക്കാനാണ് നടപടിയെന്നാണ് വിശദീകരണം. കോളജ് അധ്യാപകരുടെ ഗ്രൂപ്പില്‍ പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സല തന്നെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.
പ്രിന്‍സിപ്പലിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി കോളജിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തെത്തി. കോളജിലെ ശുചിമുറിയും ജനലുകളും വാതിലുകളും തകര്‍ന്ന നിലയില്‍ ആണെന്നും ഇത് വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
മുറിക്കുള്ളിലെ താപനില കുറയ്ക്കുന്നതിനുള്ള പരമ്പരാഗത മാര്‍ഗമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു നടപടി. വേനലില്‍ വളരെയധികം ചൂട് അനുഭവപ്പെടുന്ന കോളജിലെ ബ്ലോക്ക് സിയിലെ ചുരുകളിലാണ് ചാണകം തേച്ചത്. ചില ജീവനക്കാര്‍ ഇവരെ സഹായിക്കുന്നതായും വീഡിയോയില്‍ കാണാം. സമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം ദൃശ്യങ്ങള്‍ വൈറലായി കഴിഞ്ഞു.
Story Highlights : DU College Principal coats classroom with cow dung
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here