ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (07-10-2021)

ലഖിംപൂരിൽ എത്ര പേർക്കെതിരെ കേസെടുത്തു?; യു.പി സർക്കാരിനോട് റിപ്പോർട്ട് തേടി സുപ്രിംകോടതി
ലഖിംപൂർ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനോട് അന്വേഷണ വിവരം തേടി സുപ്രിംകോടതി. എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്‌തോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. എത്ര പേർക്കെതിരെ കേസെടുത്തു, ആരെല്ലാം അറസ്റ്റിലായി തുടങ്ങിയ കാര്യങ്ങൾ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും. മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രിംകോടതിയുടെ നടപടി.
സ്‌കൂളുകളില്‍ ഇനി മുതല്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ഇനി ക്ലാസുകള്‍. എല്‍പി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികളെ വീതമായിരിക്കും ഇരുത്താന്‍ അനുവദിക്കുകയെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
എൻജിനീയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
എൻജിനീയറിംഗ്, ഫാർമസി, ആർകിടെക്ചർ പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എൻജിനീയറിംഗിൽ 47,629 പേർ റാങ്ക് ലിസ്റ്റിൽ ഇടംനേടി. തൃശൂർ സ്വദേശി ഫയിസ് ഹാഷിം ഒന്നാം റാങ്കും കോട്ടയം സ്വദേശി ഹരിശങ്കർ രണ്ടാം റാങ്കും നേടി. ഫാർമസി വിഭാഗത്തിൽ തൃശൂർ സ്വദേശി ഫാരിസ് അബ്ദുൾ നാസർ കല്ലയിലും ആർക്കിടെക്ചറിൽ കണ്ണൂർ സ്വദേശി തേജസ് ജോസഫും ഒന്നാം റാങ്ക് നേടി.
കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളം മുടങ്ങി; സമരത്തിനൊരുങ്ങി പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍
കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളവിതരണം മുടങ്ങി. ഏഴാം തീയതിയായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തിട്ടില്ല. എണ്‍പത് കോടിയോളം രൂപ അധികമായി സര്‍ക്കാര്‍ അനുവദിച്ചെങ്കില്‍ മാത്രമേ ശമ്പളം വിതരണം ചെയ്യാനാകൂ. ധനകാര്യ വകുപ്പ് ഇതുവരെ കെഎസ്ആര്‍ടിസി അപേക്ഷ പരിഗണിച്ചില്ലെന്നാണ് വിവരം
ഇന്ധനവിലയ്‌ക്കൊപ്പം സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; പ്രതിസന്ധിയിലെന്ന് കച്ചവടക്കാര്‍
സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില. സവാള, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് ഇരട്ടിയോളമാണ് വില വര്‍ധിച്ചത്. ഇന്ധന, പാചക വാതക വില വര്‍ധനവിനുപിന്നാലെ നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്നത് കുടുംബബജറ്റുകളുടെ താളം തെറ്റിക്കും
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 103 രൂപ 55 പൈസയും ഡീസലന് 96 രൂപ 90 പൈസയുമായി
Story Highlights: todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here