ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

പലിശനിരക്കില്‍ മാറ്റമില്ലാതെ ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിലും മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. 3.35 ശതമാനമാണ് റിവേഴ്സ് റിപ്പോ നിരക്ക്.
തുടര്‍ച്ചയായി എട്ടാംതവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തീരുമാനിക്കുന്നത്. 2020 മാര്‍ച്ചിലാണ് റിപ്പോ നിരക്ക് 4ശതമാനമായി കുറച്ചത്. റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കുകളില്‍ ഇത്തവണ മാറ്റം വരുമെന്നായിരുന്നു പ്രതീക്ഷ. ഒരുപാദം കൂടി ഇതേനിരക്ക് തുടരാനാണ് ഇപ്പോള്‍ ആര്‍ബിഐയുടെ പണനയ സമിതി തീരുമാനം.
Read Also : ഫോർബിസിന്റെ ധനികരുടെ പട്ടികയിൽ ആറ് സ്ത്രീകളും
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തിരിച്ചുവരികയാണെന്നും ശക്തിപ്പെടുകയാണെന്നും ആശങ്കകള്‍ വേണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
Story Highlights: rbi monitory policy
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!