റൊണാൾഡോയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കാൻ യുഎസ് ജഡ്ജിയുടെ ശുപാർശ

ഒരു പതിറ്റാണ്ടിലേറെ മുമ്പ് ലാസ് വെഗാസിൽ നടന്ന സംഭവത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കാൻ യുഎസ് ജഡ്ജിയുടെ ശുപാർശ. മജിസ്‌ട്രേറ്റ് ജഡ്ജ് ഡാനിയൽ ആൽബ്രെഗ്റ്റ്സാണ് കേസ് അവസാനിപ്പിക്കാനുള്ള റൊണാൾഡോയുടെ ആവശ്യം അംഗീകരിക്കണമെന്ന് ശുപാർശ ചെയ്തത്.
റൊണാൾഡോയുടെ അഭിഭാഷകൻ പീറ്റർ ക്രിസ്റ്റ്യൻസെൻ ശുപാർശയെ സ്വാഗതം ചെയ്തു. കോടതി ഈ വിഷയത്തെക്കുറിച്ച് വിശദമായ അവലോകനം നടത്തിയതിലും റൊണാൾഡോയ്‌ക്കെതിരായ കേസ് റദ്ദാക്കാനും ശുപാർശ ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മയോർഗയുടെ അഭിഭാഷകർ പ്രതികരിച്ചിട്ടില്ല.
2009 ൽ ഹോട്ടൽ മുറിയിൽ വച്ച് റൊണാൾഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി മുൻ മോഡൽ കാതറിൻ മയോർഗ പരാതിപ്പെട്ടിരുന്നു. എന്നാൽ പോർച്ചുഗീസ് താരം ആരോപണങ്ങൾ നിഷേധിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നും റൊണാൾഡോ വ്യക്തമാക്കി.
ശിക്ഷിക്കപ്പെടാനുള്ള സാധ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് വർഷം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ക്രിമിനൽ കേസ് റദ്ദാക്കിയിരുന്നു. എന്നാൽ മയോർഗ നഷ്ടപരിഹാരത്തിനായി വീണ്ടും കോടതിയെ സമീപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here