Advertisement

കണ്ണൂരിൽ ക്ലാസ്സ് മുറിയിൽ മൂർഖനെ കണ്ടെത്തി; പിടികൂടിയത് സ്കൂൾ ശുചീകരണത്തിനിടെ

October 9, 2021
Google News 0 minutes Read

സ്കൂൾ ശുചീകരണം നടത്തുന്നതിനിടയിൽ ക്ലാസ്സ് മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കണ്ണൂർ മയ്യിലെ ഐ.എം.എൻ.എസ് ഗവ:ഹയർ സെക്കണ്ടറി സ്കുളിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വർഷമായി കൊവിഡുമായി ബന്ധപ്പെട്ട് സ്കുൾ അടഞ്ഞുകിടക്കുകയായിരുന്നു.

നവമ്പർ ഒന്നിന് സ്കുൾ തുറക്കുന്നതിനാൽ സ്കുളും പരിസരവും ശുചീകരിക്കാൻ എത്തിയവരാണ് നാലടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത്‌. വിവരമറിഞ്ഞ് മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെൻ്റർ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകൻ സ്ഥലത്തെത്തി മുർഖനെ പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കുകയായിരുന്നു.

നവംബർ ഒന്ന് മുതൽ 8, 9 ക്ലാസുകൾ ഒഴികെ മുഴുവൻ ക്ലാസുകളും തുടങ്ങാനാണ് തീരുമാനം. നവംബർ 15ന് ശേഷം 8,9 ക്ലാസുകൾ തുടങ്ങും. ആദ്യ രണ്ടാഴ്ച ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കും. 1 മുതൽ 7 വരെയുള്ള ക്ലാസിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ മാത്രമായിരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here