പാലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനെ കാടുകയറ്റി
പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലിറങ്ങിയ കൊമ്പനെ കാടുകയറ്റി. മൂന്ന് മണിക്കൂറിലധികമാണ് ഒറ്റയാൻ പ്രദേശത്ത് ആശങ്ക പരത്തിയത്. നിരന്തരം ജനവാസ മേഖലയിൽ ആശങ്ക വിതയ്ക്കുന്ന ബി ടി ഫൈവെന്ന് വിളിപ്പേരുള്ള ആനയാണ് രാവിലെ ആറ് മണിയോടെ നാട്ടിലിറങ്ങിയത്.
വനപാലകരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയുമാണ് ആനയെ കാടു കയറ്റിയത്. ആന ട്രാക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഗുഡ്സ് ട്രെയിനെത്തി. നാട്ടുകാർ ബഹളം വച്ച് ട്രെയിൻ തടഞ്ഞിട്ടു. 10 മിനിറ്റ് കഴിഞ്ഞ് ഹോൺ മുഴക്കി ട്രെയിൻ മുന്നോട്ട് നീങ്ങി.
വീടുകളുടെ സമീപത്ത് ഏറെ നേരം നിലയുറപ്പിച്ച ആന ക്യഷിയിടത്തിലുമിറങ്ങി നാശം വരുത്തി. ആന ട്രാക്കിന് സമീപം നിലയുറപ്പിച്ചിരുന്നു. വീണ്ടും പടക്കം പൊട്ടിച്ച് അര മണിക്കൂറിന് ശേഷം ആനയെ കാടു കയറ്റുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here