ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ നടക്കാനിരിക്കെ ലഖിംപൂർ ഖേരിയിൽ ഇന്റർനെറ്റ് വിഛേദിച്ചു

ലഖിംപൂർ ഖേരിയിൽ ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചു. കേസിൽ പ്രതിയായ കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്റർനെറ്റ് നിയന്ത്രണമേർപ്പെടുത്തിയത്. കർഷകർക്ക് നേരെ വാഹനമിടിച്ച് കയറ്റിയ കേസിൽ പ്രതിയായ ആശിഷിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കർഷക പ്രതിഷേധം തുടരുകയാണ്.
ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഒക്ടോബർ 18ന് രാജ്യവ്യാപക റെയിൽ ഉപരോധത്തിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. ആശിഷ് മിശ്ര നാളെ സുപ്രീം കോടതിയിൽ ഹാജരാകുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
ഐപിഎൽ 2021 കൊൽക്കത്ത പ്ലേ ഓഫിൽ, മുംബൈ പുറത്ത്; ആദ്യ ക്വാളിഫയറിൽ ചെന്നൈ-ഡൽഹിയെ നേരിടും
നാളെ ഹാജരായില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്നും യു പി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ കേസ് പരിഗണിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി. കൂടാതെ കേന്ദ്ര മന്ത്രി അജയ് ശർമ്മ ടെനിയുടെ വീടിന് മുന്നിൽ യു പി പൊലീസ് നോട്ടീസ് പതിച്ചു. ആശിഷ് മിശ്രയോട് നാളെ കോടതിയിൽ ഹാജരാകണമെന്നാണ് നോട്ടീസ്. സുപ്രീം കോടതി വിമർശനത്തിന് പിന്നാലെയാണ് നടപടി.
Story Highlights: lakhimpur-kheri-internet-connection-suspended-again-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here