“സംരക്ഷകൻ മാത്രമല്ല, ഏറ്റവും അടുത്ത സുഹൃത്തായിരുന്നു”; എൻഡാകാസിയ്ക്ക് വേദനയോടെ വിടപറഞ്ഞ് ബോമ….

എൻഡാകാസി എന്ന ഗൊറില്ലയെ ഓർക്കുന്നില്ലേ… സാമൂഹ്യമാധ്യമങ്ങളിൽ ഏറെ വൈറലായ ഫോട്ടോയിലെ താരമാണ് എൻഡാകാസി. കോംഗോയിലെ വിറുംഗ ദേശീയോദ്യാനത്തിൽ താമസിച്ചു വന്ന എൻഡാകാസി എന്ന പെൺഗൊറില്ല ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. പതിനാല് വയസ്സായിരുന്നു പ്രായം. ആൻഡ്രേ ബോമ എന്ന ദേശീയോദ്യാനത്തിലെ ജീവനക്കാരന്റെ കൈകളിലായിരുന്നു എൻഡാകാസിയുടെ അവസാന നിമിഷം. ഏറെകാലമായി അസുഖബാധിതനായിരുന്നു. എൻഡാകാസിയുടെ ഏറ്റവും പ്രിയപ്പെട്ട സംരക്ഷകനായിരുന്നു ആൻഡ്രേ. ആൻഡ്രേയുടെ കൂടെ 2019 ൽ എടുത്തിരുന്ന സെൽഫി സോഷ്യം മീഡിയയിൽ തരംഗമായിരുന്നു. ആ സെൽഫിയിലൂടെ തന്നെ എല്ലാർക്കും പരിചിതയായിരുന്നു ഈ ഗൊറില്ല.
എൻഡാകാസിയുടെയും ബോമയുടെയും ബന്ധവും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. സംരക്ഷകൻ എന്നതിലുപരി എൻഡാകാസിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ബോമ. കോംഗോയിൽ അക്രമികൾ മൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കുന്നത് സർവസാധാരണമാണ്. അതുകൊണ്ട് തന്നെ സമാധാനത്തിൽ വിഹരിക്കുക എന്നത് ഇവിടെ അത്ര എളുപ്പമല്ല. അങ്ങനെയൊരു ആക്രമത്തിൽ ആയുധധാരികളുടെ വെടിയേറ്റാണ് എൻഡാകാസിയുടെ അമ്മ മരണപ്പെടുന്നത്. അമ്മയെ വിടാതെ കെട്ടിപിടിച്ച് കിടക്കുന്ന രണ്ട് മാസം പ്രായമുള്ള എൻഡകാസിയെ ബോമ കണ്ടുമുട്ടുകയായിരുന്നു. അന്ന് തൊട്ട് മരണം വരെ എൻഡകാസിയുടെ എല്ലാമായിരുന്നു ബോമ.
Read Also : പഴമയുടെ ചുവന്നപെട്ടിയ്ക്ക് പുതുമ നൽകാം; ഇന്ന് ലോക തപാൽ ദിനം…
അന്ന് രണ്ട് മാസം മാത്രം പ്രായമുണ്ടായിരുന്നതിനാൽ കാട്ടിലേക്ക് തിരിച്ചയക്കാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ട് അനാഥ ഗൊറില്ലകളെ പാർപ്പിക്കുന്ന സെൻക്വേക്വേ കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിച്ചു. പിന്നീട് എൻഡകാസി ഇവിടം വിട്ട് പോയിട്ടില്ല. നിരവധി വീഡിയോകളിലും ഡോക്യൂമെന്ററികളിലുമായി എൻഡകാസി പ്രത്യക്ഷപെട്ടു. “എൻഡകാസിയുമായുള്ള ആത്മബന്ധം അത്രമേൽ ആഴത്തിലുള്ളതാണ്. ഗൊറില്ലകളെ കൂടുതൽ മനസിലാക്കാനും മനുഷ്യരുമായി അവർക്ക് വളരെയേറെ സാമ്യമുണ്ടെന്നും എൻഡകാസിയിലൂടെ പഠിക്കാൻ സാധിച്ചു. നിറയെ ഗൊറില്ലകളും ആൾകുരങ്ങുകളുമുള്ള കോംഗോ മേഖലയിൽ ഇവർക്ക് നേരെ നിരവധി അക്രമങ്ങളാണ് ഉണ്ടാകുന്നത്. ഇതിൽ നിന്നെല്ലാം ഇവയെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും” ബോമ പറയുന്നു.
അതിന് വേണ്ടിയാണ് വിറുംഗ നാഷനൽ പാർക്ക് ശ്രമിക്കുന്നതും. എഴുന്നൂറോളം ജീവനക്കാരാണ് തങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കി ഇവിടെ പ്രവർത്തിക്കുന്നത്. അക്രമസംഘങ്ങൾ വർധിച്ചു വരുന്നത് ഏറെ ഭീഷണി സൃഷ്ടിക്കുന്ന ഒന്നാണെങ്കിലും ദൗത്യത്തിൽ നിന്ന് പിന്മാറാൻ ഇവർ തയ്യാറല്ല.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here