Advertisement

പഴമയുടെ ചുവന്നപെട്ടിയ്ക്ക് പുതുമ നൽകാം; ഇന്ന് ലോക തപാൽ ദിനം…

October 9, 2021
Google News 1 minute Read

ഇന്ന് ലോക തപാൽ ദിനം. എല്ലാവർഷവും ഒക്ടോബർ 9 നാണ് തപാൽ ദിനമായി ആചരിക്കുന്നത്. 1984 ൽ ബേൺ ഉടമ്പടി പ്രകാരം സ്വിറ്റ്സർലാൻഡിൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ അഥവാ യുപിഐ പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ വാർഷികാഘോഷമായാണ് എല്ലാ വർഷവും തപാൽ ദിനം ആചരിക്കുന്നത്.

സോഷ്യൽ മീഡിയയും ടെലിഫോൺ സൗകര്യങ്ങളും വ്യാപകമാകുന്നതിന് മുൻപ് കത്തുകളിലൂടെയാണ് നമ്മൾ ആശയം വിനിമയം നടത്തിയിരുന്നത്. ദിവസങ്ങളോളം കാത്തിരുന്ന് പ്രിയപെട്ടവരുടെ വിശേഷങ്ങൾ വായിച്ചറിഞ്ഞതിൽ നിന്ന് നമ്മൾ ഏറെ ദൂരെ സഞ്ചരിച്ചിരിക്കുന്നു. ഒരു ക്ലിക്കിൽ അല്ലെങ്കിൽ ഒരു ഫോൺകോളിൽ ഒരു മെസ്സേജിൽ പ്രിയപ്പെട്ടവർ നമുക്കരികിലുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കത്തുകൾ വായിച്ച് വിശേഷങ്ങൾ അറിഞ്ഞിരുന്ന കാലം നമുക്ക് മധുരം നിറഞ്ഞത് തന്നെയായിരുന്നു. കത്തുകൾ അല്ലെങ്കിലും പോലും പ്രധാനപ്പെട്ട രേഖകളും ഓൺലൈൻ ഡെലിവറിയുമെല്ലാം ഇന്നും സാധ്യമാകുന്നതിന് തപാൽ വകുപ്പ് വഹിക്കുന്ന പങ്ക് വളരെ പ്രധാനപെട്ടതാണ്.

Read Also : ഒരു രാജ്യത്തിൻറെ ഇന്റർനെറ്റ് സേവനം മുടക്കിയ മുത്തശ്ശി…

ബി സി ഇരുപത്തിയേഴാം നൂറ്റാണ്ടിലാണ് ആദ്യമായി ഒരു പൊതു പോസ്റ്റൽ സേവന മാർഗം യാഥാർത്ഥ്യമായത്. റോമൻ ചക്രവർത്തി അഗസ്റ്റസ് സീസറാണ് ആദ്യമായി ഇങ്ങനെ ഒരു സംവിധാനത്തിന് തുടക്കമിട്ടത്. അന്ന് തുടങ്ങിയ തപാൽ വിപ്ലവം ഇത്തിരി മാറ്റ് കുറഞ്ഞാലും ഇന്നും ഈ ഡിജിറ്റലൈസേഷൻ ഘട്ടത്തിലും തുടരുന്നു. ടോക്കിയോയിൽ വെച്ച് നടന്ന ആഗോള പോസ്റ്റൽ യൂണിയൻ കോൺഗ്രസിൽ ഇന്ത്യക്കാരനായ ആനന്ദ് മോഹൻ നരൂലയാണ് പോസ്റ്റൽ ദിനാഘോഷത്തിന്റെ കരടുപ്രതി ആദ്യം അവതരിപ്പിച്ചതും ഈ ആശയം മുന്നോട്ട് വെച്ചതും.

പല രാജ്യങ്ങളിലും ഈ ദിവസം പ്രത്യേക സ്റ്റാമ്പ് പ്രദർശനവും പോസ്റ്റൽ സംരംഭങ്ങളുടെ പ്രേത്യേക പരിപാടിയും ഉണ്ടാകും. ഇന്ത്യയിൽ ഒരാഴ്ച നീണ്ട പരിപാടിയാണ് ഈ ദിവസത്തോടനുബന്ധിച്ച് സംഘടിപ്പിക്കാറ്. 150 ലേറെ രാജ്യങ്ങൾ തപാൽ ദിനം ആചാരിക്കുന്നുണ്ട്. തപാൽ സേവനത്തിന് ജനജീവിതത്തിലുള്ള പങ്കിനെ കുറിച്ചും ആഗോളപുരോഗതിയ്ക്ക് നൽകുന്ന സംഭാവനകളെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാനാണ് ഈ ദിനം ആചരിക്കുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here