ഒരു രാജ്യത്തിൻറെ ഇന്റർനെറ്റ് സേവനം മുടക്കിയ മുത്തശ്ശി…

ഇന്റർനെറ്റില്ലാത്ത ഒരു ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ തന്നെ സാധിക്കില്ല. കഴിഞ്ഞ ദിവസം മണിക്കൂറുകൾ മാത്രം ഫേസ്‌ബുക്ക്, വാട്സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ നിശ്ചലമായപ്പോൾ തന്നെ നമ്മൾ അത് തിരിച്ചറിഞ്ഞതാണ്. അന്നത്തെ സാമൂഹ്യമാധ്യമങ്ങളുടെ പണിമുടക്കും ഇന്റർനെറ്റുമായി യാതൊരു ബന്ധവുമില്ല. എങ്കിലും അർമീനിയയിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് സൂചിപ്പിക്കാനാണ് ഇത് ഇവിടെ സൂചിപ്പിച്ചത്.
യൂറോപ്യൻ രാജ്യമായ അർമീനിയിയിൽ പെട്ടെന്നൊരു ദിവസം പന്ത്രണ്ട് മണിക്കൂർ ഇന്റർനെറ്റ് സേവനം നിശ്ചലമായി. ഈ നടന്ന സംഭവം അത്ര പുതിയതല്ല കേട്ടോ. 2011 ലാണ് ഇത് നടക്കുന്നത്. അന്ന് അങ്ങനെ ഒരു ഇന്റർനെറ്റ് സ്തംഭനം നടന്നതിന് പിന്നിൽ ഒരു മുത്തശ്ശിയായിരുന്നു. അയൽ രാജ്യമായ ജോർജിയയിൽ ആണ് മുത്തശ്ശി കഴിഞ്ഞിരുന്നത്. ജോർജിയയിലെ ടിബ്ലിസിയിലെ അർമാസി എന്ന ഗ്രാമത്തിൽ മുത്തശ്ശി ഒരു കുഴികുഴിച്ചതാണ് അർമീനിയയിൽ ഇന്റർനെറ്റ് കണക്ഷൻ നിശ്ചലമാവാൻ കാരണമായത്.
Read Also : ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം ബോട്സ്വാനയിൽ…
ഹായസ്റ്റാൻ ഷക്കാറിയാൻ എന്ന എഴുപത്തിയഞ്ചുകാരിയാണ് മുത്തശ്ശി. ജോർജിയയിൽ ആളുകൾ തങ്ങളുടെ ചുറ്റുമുള്ള ഭൂമിയിൽ ലോഹവസ്തുക്കൾക്കായി കുഴിച്ച് നോക്കുന്നത് പതിവാണ്. ഇങ്ങനെ കിട്ടുന്ന ലോഹവസ്തുക്കൾ മാർക്കറ്റുകളിൽ വിറ്റാണ് അവിടുത്തുകാർ വരുമാനം കണ്ടെത്തുന്നത്. അങ്ങനെ പതിവുപോലെ ലോഹവസ്തുക്കൾ തപ്പി മുത്തശ്ശിയും കുഴികുഴിക്കാൻ തുടങ്ങി. കുഴികുഴിക്കുന്നതിനിടയിൽ ഭൂഗർഭ കേബിളിൽ തട്ടി കേബിൾ മുറിഞ്ഞു. ആ മുറിഞ്ഞത് സാധാരണ കേബിൾ ആയിരുന്നില്ല. സെക്കൻഡിൽ 12.6 ടെറാബൈറ്റ് ഡേറ്റ കൈമാറ്റം നടക്കുന്ന ജോർജിയൻ കോകസസ് കേബിളായിരുന്നു മുത്തശ്ശി മുറിച്ചുകളഞ്ഞത്. ജോർജിയയിൽ നിന്ന് അർമീനിയയിലേക്കും അസർബൈജാനിലേക്കും ഇന്റർനെറ്റ് സേവനം നൽകുന്ന 500 കിലോമീറ്ററോളം നീളമുള്ള കേബിൾ മുറിഞ്ഞതോടെ അവിടുത്തെയെല്ലാം ഇന്റർനെറ്റ് സേവനം മുടങ്ങി.
ഇന്റർനെറ്റ് ബന്ധം ഇല്ലാതായതോടെ അർമീനിയയിലെ എല്ലാ സേവനങ്ങളും മുടങ്ങി. ഇന്റെനെറ്റ് ഉപയോഗിച്ചുള്ള ഒരു സേവനം പോലും നടക്കാതെയായി. ബാങ്കുകളിലെ പ്രവർത്തനവും ടിവി ചാനലുകളും എല്ലാം പ്രവർത്തനരഹിതമായി. എന്താണ് സംഭവം എന്ന് വ്യക്തമാവാതെ അധികാരികളും കുടുങ്ങി. ഒടുവിൽ ഇന്റർനെറ്റ് പോലും എന്താണെന്ന് അറിയാത്ത മുത്തശ്ശി പോലീസ് പിടിയിലുമായി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here