Advertisement

വാങ്കഡെയിലും മഴഭീഷണി; മുംബൈ ഇന്ത്യന്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴയില്‍ കുതിരുമോയെന്ന് ആശങ്ക

16 hours ago
Google News 1 minute Read
MI vs GT in IPL 2025

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന മത്സരം മഴ കാരണം പാതിക്ക് വെച്ച് ഉപേക്ഷിച്ചതിന് പിന്നാലെ മറ്റൊരു നിര്‍ണായക മത്സരവും മഴഭീഷണിയില്‍. ഇന്ന് ഏഴരക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടമാണ് മഴ കൊണ്ടുപോകുമോ എന്ന ആശങ്കയില്‍ നില്‍ക്കുന്നത്. ഇതുവരെ പുറത്ത് എത്തിയിട്ടുള്ള കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം വാങ്കഡെയില്‍ ചൊവ്വാഴ്ചത്തെ ആകാശം മേഘാവൃതമാണ്. ഉച്ചക്ക് ശേഷം മഴയുണ്ടാകുമെന്ന വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ട്. എന്നാല്‍ വൈകുന്നേരമാകുമ്പോഴേക്കും താപനില 27°C വരെ ഉയരുമെന്നും പറയുന്നു. മഴഭീഷണി കളിക്കാര്‍ക്കും ആരാധകര്‍ക്കും ഒരുപോലെ ആശങ്കയായി തുടരുകയാണ്.

Story Highlights: Rain Threatens IPL 2025 Match at Wankhede

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here