Advertisement

സാൻഡ്‌വിച്ച് പകുതിയായി മുറിച്ചുനൽകി; 182 രൂപ അധികം ഈടാക്കി ഇറ്റാലിയൻ കഫേ

August 14, 2023
Google News 2 minutes Read

ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റിൽ പോകുമ്പോൾ മിക്കയിടങ്ങളിലും നമുക്ക് സർവീസ് ചാർജ്സ് നൽകേണ്ടി വരാറുണ്ട്. എന്നാൽ സാൻഡ്‍വിച്ച് രണ്ടായി മുറിച്ചതിന് കസ്റ്റമറിൽ നിന്ന് ഈടാക്കിയ ചാർജ് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഭക്ഷണം കഴിച്ചതിന് പുറമെ ബില്ലിൽ അധികമായി 182 രൂപ ശ്രദ്ധയിൽ പെട്ടത്. ചോദിച്ചപ്പോഴാണ് താന്‍ കഴിച്ച സാൻഡ്‍വിച്ച് രണ്ടായി മുറിച്ചതിന് ഈടാക്കിയ ചാര്‍ജാണ് ഇതെന്ന് മനസിലായത്. കസ്റ്റമർ തന്നെയാണ് ബില്ലിന്റെ ചിത്രമടക്കം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

സാൻഡ്‍വിച്ച് പകുതിയായി നിങ്ങൾക്ക് മുറിച്ച് നൽകിയിട്ടുണ്ടോ? എങ്കിൽ നിങ്ങൾ സൂക്ഷിക്കണം. അധിക പണം നിങ്ങൾക്ക് നൽകേണ്ടി വരും എന്ന അടികുറിപ്പോടെയാണ് യുവാവ് ഈ ബില്ലിന്റെ ചിത്രവും കാപ്‌ഷനും പങ്കുവെച്ചത്. സാൻഡ്‍വിച്ചിന്റെ വില 7.50 ഇറ്റാലിയൻ യൂറോയാണ്. എന്നാൽ രണ്ടു കഷ്ണമാക്കി മുറിച്ചതോടെ ഇതിന് 9.50 യൂറോയായി. ചിത്രവും വാർത്തയും ട്വിറ്ററിൽ ആകെ ചർച്ചയായിരിക്കുകയാണ്. ഇതോടെ വിശദീകരണവുമായി റെസ്റ്റോറന്റ് ഉടമയും രംഗത്തെത്തിയിട്ടുണ്ട്.

Read Also: ‘ഫ്രീഡം ഫില്ലിംഗ് സ്റ്റേഷൻ’: വനിതാ തടവുകാർക്കായി പെട്രോൾ ഔട്ട്‌ലെറ്റ് തുറന്ന് തമിഴ്‌നാട് സർക്കാർ

ചിലപ്പോഴെക്കെ തങ്ങൾ ചെയ്യുന്ന സർവീസുകൾ കൂടാതെ കസ്റ്റമർ ആവശ്യപ്പെടുന്ന അധിക സർവീസുകൾക്ക് പ്രത്യേകം ചാര്‍ജ് ഈടാക്കുന്നതില്‍ തെറ്റില്ലെന്നും, അതാണ് തങ്ങള്‍ ചെയ്തത് എന്നുമാണ് റെസ്റ്റോറന്റ് ഉടമയുടെ പക്ഷം. സാൻഡ്‍വിച്ച് രണ്ടു കഷ്ണമാക്കി മാറ്റാൻ രണ്ട് പ്ളേറ്റും ഇതെല്ലാം കഴുകാൻ കൂടുതൽ സമയവും ആവശ്യമായി വരും. സാൻഡ്‍വിച്ചിൽ ഫ്രഞ്ച് ഫ്രൈസ് മുറിഞ്ഞു പോകാതെ ബ്രഡ് മുറിക്കാൻ സമയം ആവശ്യമായി വരുമെന്നും ഇതിനൊക്കെക്കൂടിയാണ് സർവീസ് ചാർജ് ഈടാക്കിയതെന്നാണ് ഉടമയുടെ വാദം.

Story Highlights: Italian cafe charges Rs 182 for cutting sandwich into half

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here