Advertisement

കെപിസിസി പുനഃസംഘടനാ പട്ടിക സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി; വി ഡി സതീശൻ

October 10, 2021
Google News 1 minute Read

കെപിസിസി പുനഃസംഘടനാ പട്ടിക സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. ചർച്ചകളിൽ അനശ്ചിതത്വം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മാനദണ്ഡങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തി പട്ടിക ഇന്ന് എ ഐ സി സിക്ക് കൈമാറും.

മുതിർന്ന നേതാക്കളുടെ സമ്മതത്തോടെയാണ് മാറ്റങ്ങൾ വരുത്തിയതെന്നും മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ വേണ്ടിയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. സ്ഥാനം നഷ്ടപ്പെടുന്നവർക്ക് അർഹമായ പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലല്ല പട്ടിക തയാറാക്കിയതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച തർക്കം ഒഴിവാക്കാൻ ദേശിയ നേത്യത്വം ശ്രമിച്ചിരുന്നു. അധ്യക്ഷൻ ഉൾപ്പടെ പരമാവധി 51 അംഗ കെ.പി.സി.സി എന്നതാണ് സംസ്ഥാന നേത്യത്വത്തിന്റെ നിർദേശം. വൈസ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ച് ചുമതല നൽകും. 3 വൈസ് പ്രസിഡന്റ്, 16 ജനറൽ സെക്രട്ടറിമാർ, 27 എക്‌സിക്യൂട്ടീവ് അംഗങ്ങൾ, എന്നിവരാകും ഉണ്ടാകുക.

Read Also : കെ.പി.സി.സി പട്ടിക നാളെ പ്രഖ്യാപിക്കും

Story Highlights: V D Satheesan on KPCC reorganization

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here